ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച. An overview of Indian politics. For more - https://specials.manoramaonline.com/News/2023/podcast/index.html
വർഗീയതയ്ക്കും നവലിബറൽ സാമ്പത്തിക നയങ്ങൾക്കും എതിരെയുള്ള ശക്തമായ കമ്യൂണിസ്റ്റ് നിലപാടാണോ, അതോ ഭരണം മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന മോദി സർക്കാരിന്റെ പണമാണോ വലുത്? രണ്ടാമത്തേതാണ് വലുതെന്നാണ് ‘പിഎം ശ്രീ’ പദ്ധതിയിൽ ഒപ്പുവച്ചുകൊണ്ട് സിപിഎം വ്യക്തമാക്കിയിരിക്കുന്നത്. അതിനെ സിപിഐ ചോദ്യം ചെയ്യുന്നു. ഇടതുബദൽ പരാജയപ്പെടുത്താൻ സിപിഎംതന്നെ മുന്നിട്ടിറങ്ങുന്നു എന്ന വിമർശനവും ഉയരുന്നു. ആശയങ്ങള്‍ അടിയറവയ്ക്കുന്നത് ഇങ്ങനെ തുടർന്...
തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സ്വന്തം പാർട്ടിയും ബിഹാറിൽ കളത്തിലുണ്ട്. ഒന്നുകിൽ 150നു മുകളിൽ അല്ലെങ്കിൽ പത്തിൽ താഴെ സീറ്റാണ് പ്രശാന്ത് പ്രവചിക്കുന്നത്. എന്തുകൊണ്ടാണ് തന്റെ പാർട്ടിയുടെ ഭാവിയെന്താകും എന്നുപോലും കൃത്യമായി പ്രശാന്തിനു പറയാൻ സാധിക്കാത്തത്? വിശദമാക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Even Election Strategist Prashant Kishor is...
രാജ്യത്ത് 11 വർഷത്തിനിടെ വ്യാജമരുന്നു കഴിച്ച് ആരും മരിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ വാദം. ഇത്തരത്തിൽ, വസ്തുതകളെ നിഷേധിക്കുകയെന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ രീതി തന്നെയാണ് മധ്യപ്രദേശിലേതു പോലുള്ള ദുരന്തങ്ങൾക്കു കാരണം. വ്യാജമരുന്നു ദുരന്തങ്ങളിൽനിന്ന് എന്തുകൊണ്ടാണ് നമ്മുടെ നേതൃത്വം പാഠംപഠിക്കാത്തത്? വ്യാജവാഗ്ദാനങ്ങൾ നൽകി എന്തിനാണ് അവരിങ്ങനെ നമ്മളെ കബളിപ്പിക്കുന്നത്? വ്യാജമരുന്നുകൾക്കു പിന്നിലെ രാഷ്ട്രീയം ചർച്ച ചെയ്യുകയാണ് &ls...
ലഡാക്കിലും മണിപ്പുരിലും ജമ്മു കശ്മീരിലുമൊക്കെ കേന്ദ്ര സർക്കാർ നിയമങ്ങൾ പ്രയോഗിക്കുന്നു. ഇപ്പോൾ ലഡാക്കിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കും കേന്ദ്രത്തിന്റെ മറുപടി, ‘ഞങ്ങൾ നടപ്പാക്കുന്നത് നിയമം ആണെ’ന്നാണ്. പക്ഷേ അതിനെ നിയമവാഴ്ചയെന്നു വിളിക്കാനാകുമോ? ഉത്തരംതേടുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. വിശദമാക്കുന്നത് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
How Central Policies Impact Democracy And Federalism In India: C...
തിരുനെൽവേലിയിൽ കരുണാനിധിയുടെ പ്രതിമയ്ക്ക് ഹൈക്കോടതിക്കു പിന്നാലെ സുപ്രീം കോടതിയും അനുമതി നിഷേധിച്ചിരിക്കുന്നു. നർമദയിലെ പട്ടേൽ പ്രതിമയ്ക്കു പക്ഷേ, ആ തടസ്സമുണ്ടായില്ല. പട്ടേലിന്റെ പ്രതിമ വേണമെന്നു മോദിക്കു തോന്നി, അത്തരമൊരു തോന്നൽ സ്റ്റാലിൻ സർക്കാരിനുമുണ്ടായി. കോടതിയിൽ മോദിയുടെ തോന്നൽ ശരിയും സ്റ്റാലിന്റേതു തെറ്റുമാകുന്നതെങ്ങനെയാണ്? ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജ...
കമ്യൂണിസ്റ്റുകാരുടെ പഴയ നിലപാടുകളിൽ ചിലതു തികച്ചും തെറ്റായിരുന്നുവെന്നും അതിന്റെയൊക്കെ സ്വാധീനം ഇപ്പോഴുമുണ്ടെന്നുമാണ് പാർട്ടിയംഗമായ ചരിത്രകാരൻ ഇർഫാൻ ഹബീബ് കഴിഞ്ഞ ദിവസം സിപിഎമ്മിനെ ഓർമിപ്പിച്ചത്. ആ തെറ്റായ സ്വാധീനം മുൻ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ എങ്ങനെ അനുസ്മരിക്കണം എന്നതിൽപോലുമുണ്ടോ? ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ വിശദമാക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Historian and CPM member Irfan Habib recen...
പുറത്താക്കാൻ സർക്കാർ പദ്ധതിയിട്ടപ്പോൾ രക്ഷപ്പെടാൻ രാജിവയ്ക്കുകയായിരുന്നോ മുൻ ഉപരാഷ്ട്രപതി ധൻകർ? അതോ, അദ്ദേഹം പറയുംപോലെ ആരോഗ്യസംരക്ഷണമായിരുന്നോ രാജിക്കു കാരണം? പുകമറ ഇനിയും മാറിയിട്ടില്ല. ധൻകറിന്റെ രാജിയിൽ പ്രതിപക്ഷം മൗനം പാലിക്കുന്നതിനും എന്തെങ്കിലും രഹസ്യമുണ്ടോ? ധൻകറിന്റെ രാജിയും അതുമായി ബന്ധപ്പെട്ട വാദങ്ങളും രാഷ്ട്രീയ അടക്കംപറച്ചിലുകളും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്&zw...
തെലങ്കാനയിലെ ബിആർഎസ് പാർട്ടി കലഹത്തിന്, ആന്ധ്രയിൽ തെലുങ്കുദേശം പാർട്ടി 30 വർഷം മുൻപു നേരിട്ട പ്രതിസന്ധികളുമായി സാമ്യം പലത്. ബിആർഎസിലെ കുടുംബവഴക്കിന്റെ ഗതിയെന്തെന്നതും അതാർക്ക് ഗുണമാകുമെന്നതും വ്യക്തമാകേണ്ടതുണ്ട്. കുടുംബപ്രശ്നങ്ങൾ പിടിച്ചുകുലുക്കിയ തെലുങ്ക് രാഷ്ട്രീയത്തിന്റെ ചരിത്രം വിശദമാക്കുന്നു മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.
BRS Family Conflict: K. Kavitha's Suspension a...
ജസ്റ്റിസ് പഞ്ചോളിയെ സുപ്രീം കോടതി ജഡ്ജിയാക്കുന്നതിനെ എതിർത്ത് കൊളീജിയാംഗം ജസ്റ്റിസ് ബി.വി.നാഗരത്ന വിയോജനക്കുറിപ്പെഴുതിയെന്ന റിപ്പോർട്ടുകളിന്മേലുള്ള ചർച്ച മുറുകുന്നതിനിടെയാണ് ‘ഇൻകംപ്ലീറ്റ് ജസ്റ്റിസ്’ എന്ന പുസ്തകം പുറത്തിറങ്ങിയത്. അതിൽ മുൻ ജഡ്‌ജിമാരും കൊളീജിയം അംഗങ്ങളുമെല്ലാം ഉൾപ്പെടെ എഴുതിയ ലേഖനങ്ങളിൽനിന്ന് ഒരു ചോദ്യം ഉയര്‍ന്നു വരുന്നു. സുപ്രീംകോടതി നിയമനങ്ങളിൽ സർക്കാർ ഇടപെടൽ ശക്തമായോ? കാവലാളുകൾക്ക് ആരു കാവൽ നിൽ...
30 ദിവസം തടവിൽ കഴിയേണ്ടിവന്നാൽ മന്ത്രിസ്ഥാനം നഷ്ടമാക്കുന്ന ബിൽ ജനാധിപത്യത്തിലെ രോഗങ്ങളുടെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്ന ജനത്തിന് ആശ്വാസം നൽകാം. പക്ഷേ, രാഷ്ട്രീയ എതിരാളികളെ കുടുക്കാനുള്ള ആയുധമായും ഇതുപയോഗിക്കാമെന്നും ആക്ഷേപമുണ്ട്. പുതിയ ബില്ലിന്റെ ഉള്ളറകൾ വിശദമായി വിശകലനം ചെയ്യുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.
Explore the controversial bill enabling minis...
ബിജെപിയാൽ ഏറെ പരിഹസിക്കപ്പെട്ട രാഷ്ട്രീയ നേതാവ്. സ്വന്തം പാർട്ടിയിലെ പലരാലും പ്രതിപക്ഷത്തെ മറ്റു പാർട്ടികളാൽ പോലും ഇത്രയും സംശയിക്കപ്പെട്ട മറ്റൊരാളില്ല. അതൊക്കെ പഴങ്കഥ. ഇപ്പോൾ ഭരണപക്ഷ എംപിമാർ പോലും രാഹുൽ ഗാന്ധി എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിനായി കാതോർക്കുന്നു. അവിശ്വാസത്തിൽനിന്ന് വിശ്വാസത്തിന്റെയും നേതൃത്വത്തിന്റെയും പ്രതീകമായി ഉദിച്ചുയർന്ന രാഹുൽ ഗാന്ധിയുടെ പുതിയ രാഷ്ട്രീയ അധ്യായത്തെയും മാറിയ പ്രതിപക്ഷത്തെയും പരിശോധിക്കു...
ജമ്മു കശ്മീരിൽ സമാധാനം നിലനിർത്താനെന്ന പേരിൽ 25 പുസ്തകങ്ങൾ നിരോധിച്ചിരിക്കുകയാണ് ലഫ്. ഗവർണർ. ഭീകരവാദികളെ പിടികൂടിയും ആയുധങ്ങൾ പിടിച്ചെടുത്തും പരിചയമുള്ള പൊലീസിപ്പോൾ പുസ്തകക്കടകളിൽ കയറി നിരോധിത വസ്തുക്കൾ പിടിച്ചെടുക്കുന്നു. കേന്ദ്ര സർക്കാരിന്റെ താൽപര്യപ്രകാരമുള്ള ഈ നടപടിയിലൂടെ വരുന്നതാണോ സമാധാനം? വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.
Lieutenant Governor of Jammu and Kashmir...
വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിനായാണ് തന്റെ പ്രവർത്തനങ്ങളെന്നാണ് പ്രധാനമന്ത്രി പലപ്പോഴായി സൂചിപ്പിച്ചിട്ടുള്ളത്. പക്ഷേ ആ ലക്ഷ്യത്തിനൊപ്പം നിൽക്കാൻ സംഘപരിവാറിലെ ചില സംഘടനകൾക്ക് എത്രത്തോളം കഴിയുന്നുണ്ട്? ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളും ആദിവാസി യുവാവും നേരിട്ട ആക്രമണത്തിനു പിന്നാലെ ബജ്റങ്ദൾ വീണ്ടും വിവാദകേന്ദ്രമാകുമ്പോൾ ഒരു വിശകലനം. വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.
Beyond the ...
സർക്കാരുമായി ഉടക്കിയാണ് ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത് എന്നതിന് ഏറ്റവും നല്ല തെളിവു നൽകിയതു പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെയാണ്. ധൻകറുടെ 40 വർഷത്തിലേറെ നീണ്ട പൊതുജീവിതത്തെ വിവരിക്കാനും അദ്ദേഹത്തിനു നല്ല ആരോഗ്യം നേരാനും വെറും 25 വാക്കേ പ്രധാനമന്ത്രിക്കു വേണ്ടിവന്നുള്ളൂ. വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.
Prime Minister Narendra Modi himself provided the bes...
ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔട്ട് ഹൗസിൽ കണ്ടെത്തിയ പണത്തിന്റെ ഉടമസ്ഥത തെളിഞ്ഞിട്ടില്ല. പക്ഷേ, പാർലമെന്റിൽ അദ്ദേഹത്തെ കുറ്റവിചാരണ ചെയ്യാൻ കളമൊരുങ്ങുമ്പോൾ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. അവയുടെ ഉത്തരവും സത്യവും കണ്ടെത്താനാകുമോ? വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ കോളത്തിൽ.
The ownership of the money found in the outhouse of Delhi High Court Judge Justice Yashwant Var...
രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ യാത്ര നടത്തുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പുരിൽ പോകുന്നില്ലെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. സംസ്ഥാനത്തെ സ്ഥിതി സങ്കീർണമാണെന്നതാണ് കാരണമെങ്കിൽ കേന്ദ്രഭരണം അവിടെ പരാജയപ്പെട്ടതായി സമ്മതിക്കേണ്ടിവരും. മണിപ്പുരിൽ പോകാൻ മോദി മടിക്കുമ്പോഴുള്ള രാഷ്ട്രീയ സാഹചര്യം വിശദീകരിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.
Why hasn’t the Prime Min...
നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ എന്തിനാണിപ്പോൾ തിരക്കിട്ട് വോട്ടർപട്ടികയുടെ പരിഷ്കരണം നടപ്പാക്കുന്നത്? എന്താണ് ബിജെപിയുടെയും തിരഞ്ഞെടുപ്പു കമ്മിഷന്റെയും യഥാർഥ ലക്ഷ്യം? വിശദീകരിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
Why is the voter list revision happening in a hurry just months before crucial Assembly polls? Is there a hidden agenda beh...
കേരളത്തിനൊപ്പം ബംഗാളിലും 2026ൽ നിയമസഭാ തിരഞ്ഞെടുപ്പാണ്. സംസ്ഥാനത്ത് എങ്ങനെയെങ്കിലും മമതയെ താഴെയിറക്കുകയെന്ന വാശിയിലാണ് ബിജെപി. പക്ഷേ ബിജെപിക്ക് വളരെ വിദഗ്ധമായി തിരിച്ചടി നൽകിയിരിക്കുകയാണ് മമത. എങ്ങനെയാണ് ബംഗാളിൽ മമത കോടികൾ മുടക്കി മമത ‘അയോധ്യ മൊമന്റ്’ സൃഷ്ടിച്ചത്? വിശദീകരിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
How Mamata Banerjee Rewriting Bengal...
പിഡിപിയുമായി ചേർന്നുള്ള ഭരണം, തുടർന്ന് രാഷ്ട്രപതി ഭരണം, സംസ്ഥാനപദവി നഷ്ടപ്പെട്ട് കേന്ദ്രഭരണപ്രദേശമായപ്പോൾ ലഫ്.ഗവർണറുടെ ഭരണം. 10 വർഷമായി, ജമ്മു കശ്മീർ ബിജെപി ‘ഭരണത്തിലാണ്’. ഭരണപക്ഷം പറഞ്ഞാൽ കേൾക്കാത്ത ഉദ്യോഗസ്ഥർ ലഫ്.ഗവർണറുടെയും ബിജെപി നേതാക്കളുടെയും ആജ്ഞകൾക്കു കാതോർക്കുന്നു. ഇത് ഒരുപരിധിവരെ അംഗീകരിച്ചിരുന്ന മുഖ്യമന്ത്രി ഒമർ അബ്ദുല്ലയ്ക്കു പക്ഷേ കാര്യങ്ങൾ അത്ര പന്തിയല്ലെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു. എന്താണ് ജമ്മു കശ്മ...
ഭരണഘടനയെ നിഷേധിച്ച്, ലോക്സഭയിലും രാജ്യത്തെ നാലിലൊന്ന് നിയമസഭകളിലും നിലവിൽ ഡപ്യൂട്ടി സ്പീക്കറില്ലാത്ത സ്ഥിതിയാണ്. ലോക്സഭയിലെ കാര്യം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതോടെ ഡപ്യൂട്ടി സ്പീക്കറുടെ ഒഴിവ് വീണ്ടും ചർച്ചയിൽ നിറയുന്നു. ഈ കത്തെഴുത്തിനു പിന്നിലെ രാഷ്ട്രീയം പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.
The current situation is ...
I’m Jay Shetty host of On Purpose the worlds #1 Mental Health podcast and I’m so grateful you found us. I started this podcast 5 years ago to invite you into conversations and workshops that are designed to help make you happier, healthier and more healed. I believe that when you (yes you) feel seen, heard and understood you’re able to deal with relationship struggles, work challenges and life’s ups and downs with more ease and grace. I interview experts, celebrities, thought leaders and athletes so that we can grow our mindset, build better habits and uncover a side of them we’ve never seen before. New episodes every Monday and Friday. Your support means the world to me and I don’t take it for granted — click the follow button and leave a review to help us spread the love with On Purpose. I can’t wait for you to listen to your first or 500th episode!
The official podcast of comedian Joe Rogan.
If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.
The Clay Travis and Buck Sexton Show. Clay Travis and Buck Sexton tackle the biggest stories in news, politics and current events with intelligence and humor. From the border crisis, to the madness of cancel culture and far-left missteps, Clay and Buck guide listeners through the latest headlines and hot topics with fun and entertaining conversations and opinions.
Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Follow now to get the latest episodes of Dateline NBC completely free, or subscribe to Dateline Premium for ad-free listening and exclusive bonus content: DatelinePremium.com