Manorama Literature

Manorama Literature

സാഹിത്യം കേൾക്കാം മനോരമ പോഡ്കാസ്റ്റിലൂടെ Lets listen to literature on manorama podcast For more - https://specials.manoramaonline.com/News/2023/podcast/index.html

Episodes


“സാവി ആളു കൊള്ളാമല്ലേ?” റിസോർട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോഴാണ് സെലിന്റെ ചോദ്യം.
“സത്യത്തിൽ ആദ്യം അവനെ കണ്ടപ്പോൾ ഇതൊരു കുരിശാവുമെന്നു ഞാനൊന്നു പേടിച്ചായിരുന്നു. പക്ഷേ, അവനാണ് ഇപ്പോൾ എന്റെ ധൈര്യം.”
“അവരിരുവരും സംസാരിക്കുമ്പോൾ തന്റെ മുഖത്തുണ്ടായ ഭാവം ഞാൻ കണ്ടായിരുന്നു. പക്ഷേ, അധികം നെഗളിക്കണ്ട. കാതറിനാണ് ആള്. അവളുടെ തീരുമാനം ഇനിയും പറഞ്ഞിട്ടില്ല. അതോർമവേണം”
“സെലിന...

Listen
Watch
Mark as Played

യംഗ്സ്റ്റേർസ് മിക്കവരും ലോകസിനിമകളിലെ മാറ്റങ്ങൾ കാണുന്നവരാണ്. അതേ ക്വാളിറ്റിയിൽ തീയേറ്ററിൽ ഗൂസ്ബംബ്സ് ചെയ്യിക്കാനുള്ള സ്റ്റഫ് ഉണ്ടായാൽ മാത്രം മതി. അജേഷ് എഴുതിയ സ്ക്രിപ്റ്റിൽ അതുണ്ടുതാനും. പ്രത്യേകിച്ച് ട്രൈയിൻ അപകടത്തിൽപ്പെട്ടതിനു തൊട്ടുപിന്നാലെയുള്ള ദൃശ്യങ്ങൾ. അതെല്ലാം  ടെക്നിക്കലി മികച്ച ഔട്ട്പുട്ടായാൽ ഈ സിനിമയൊരു ചരിത്രമായിത്തീരും. മലയാളം ഇൻട്രസ്ട്രിയുടെ ചരിത്രം തന്നെ  മാറ്റാൻ പൊട്ടൻഷ്യലുള്ള ഒന്നാവുമത്.

See omnystud...

Listen
Watch
Mark as Played


എഴുതിയും എഴുതാതെയും ദിവസങ്ങൾ എത്രവേഗമാണ് കടന്നു പോയിരിക്കുന്നത്. നാളെയാണ് കാതറിനെ കാണാൻ എറണാകുളത്ത് ചെല്ലേണ്ടത്. സെലിൻ തന്നെ ഡ്രൈവ് ചെയ്യുമെന്നതാണ് ആശ്വാസം. അതിനിടയിൽ രണ്ടുതവണ നൌഷാദിക്ക വിളിച്ചിരുന്നു. സെലിന്റെ അപ്പൻ അവിടെച്ചെന്ന് എന്തോ അലമ്പ് കാണിച്ചെന്നു കേട്ടതുമുതൽ അവളും ടെൻഷനിലാണ്. അവളോട് പറഞ്ഞില്ലെന്നേയുള്ളു, കോഴിക്കോടുള്ള എന്റെ വീട്ടിൽ ചെന്ന് അച്ഛനെയും അയാൾ  കുറേ വഴക്ക് പറഞ്ഞിട്ടുണ്ട്. അതിന്റെ പേരിൽ അമ്മയും ആകെ ...

Listen
Watch
Mark as Played

നാട്ടുകാരും പോലീസുകാരും രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. പക്ഷേ, അപകടത്തിനു ശേഷം മഴ ശക്തമായത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. വെളിച്ചക്കുറവും കായലിന്റെ ഒഴുക്കും വലിയ തടസമായി. വള്ളക്കാരാണ് ആദ്യം കായലിലോട്ട് ചാടിയത്. അവര് പറ്റാവുന്നവരയൊക്കെ ജീവനോടെയും അല്ലാതെയും രക്ഷപ്പെടുത്തി. പക്ഷേ, ബാക്കിയുള്ളവരെ രക്ഷിക്കാൻ അതൊന്നും പോരായിരുന്നു.

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

ദുരന്തത്തിൻ്റെ സമയത്തും മുതലെടുപ്പ് നടത്തിയ ഒരുകൂട്ടര് ഉണ്ടായിരുന്നു. ചില ബോട്ടുകാരായിരുന്നത്. അപകടം നടന്ന സ്ഥലം കാണാൻ ടിക്കറ്റുവെച്ചു സർവീസ് നടത്തിയ ബോട്ടുകാര്! ദുരന്തം കാണാൻ കാണികളായി രണ്ടു രൂപ മുതൽ പത്തുരൂപവരെ ടിക്കറ്റെടുത്തവരും. പോലീസും മറ്റ് ഉദ്യോഗസ്ഥരും നോക്കി നിൽക്കുമ്പോഴായിരുന്നു ഈ തെമ്മാടിത്തരമെന്നു ഓർക്കണം.

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

എഴുതിയ സീനുകൾ എവിടെ ഫിക്സ് ചെയ്യണമെന്നു യാതൊരു പിടിയും കിട്ടുന്നില്ല. നോൺലീനിയർ രീതിയിലാണ് ഇപ്പോഴുള്ള എഴുത്ത്. ഒരുതരത്തിൽ അതൊരു പരീക്ഷണമാണ്. വലിയ ടെക്നീഷ്യന്മാര്‍ വരുമെന്നു അവൾ വെറുതെ പറഞ്ഞതാവില്ല. അതൊരു ധൈര്യമാണ്. പക്ഷേ അവരുടെ മുന്നിൽ ചെല്ലുമ്പോൾ എഴുതിയതൊന്നും ബ്ലണ്ടർ ആയിത്തീരരുത്. അതെൻ്റെ വാശിയാണ്. അതു നടക്കണമെങ്കിൽ തീവണ്ടിയിൽ യാത്ര ചെയ്ത കുറച്ചുപേരെ കണ്ടെത്തിയേ തീരൂ. അവരിലൂടെ മാത്രമേ ഉദ്ദേശിക്കുന്ന തരത്തിൽ ഇതു പൂർത്തി...

Listen
Watch
Mark as Played

മരിക്കേണ്ടവര് മരിച്ചു. രക്ഷപ്പെടേണ്ടവര് രക്ഷപ്പെട്ടു. പക്ഷേ, ഇപ്പോഴും എന്നെപ്പോലെ ചിലരുണ്ട്. കണ്ട കാഴ്ചയുടെ നടുക്കം മാറാതെ നെഞ്ചിലൊരു കെടാക്കനലായി ഇപ്പോഴും കൊണ്ടുനടക്കുന്നവര്. എടോ, ഒരു തീവണ്ടി കാണുന്നത് ഇപ്പോഴും പേടിയാണ്. പാലത്തിലോട്ടു കേറുന്നതു മുതൽ അതിന്റെ ഒച്ചയെക്കാളുമുച്ചത്തിൽ നെഞ്ചീന്നൊരു പിടച്ചിലു വരും. അതിങ്ങനെ തീരെ സഹിക്കാൻ പറ്റാതായപ്പോഴാണ് കായലിൽ പോവുന്നത് നിർത്താൻ ആലോചിച്ചത്. കുറച്ചു നാളു പോയതുമില്ല. പക്ഷേ. പ...

Listen
Watch
Mark as Played

കേൾക്കുമ്പോൾ അതിശയം തോന്നിയേക്കും. അത്രേം ഭാരമുള്ള ബോഗികൾ വെള്ളത്തീന്നു പൊക്കിയെടുക്കുക ഇന്നത്തെ കാലത്ത് എളുപ്പമാവും. പക്ഷേ, അന്ന് അതങ്ങിനെയല്ലായിരുന്നു. മാത്രമല്ല കായലിന്റെ അടിയൊഴുക്കും ചേർന്നപ്പോൾ അതൊരു ഭഗീരപ്രയ്തനം തന്നെ ആയിരുന്നു. അവസാനം കോഴിക്കോടു നിന്നുള്ള മാപ്പിളഖലാസിമാര് വന്നിട്ടാണ് അതു പൊക്കിയെടുത്തത്. അവര്, അവരുടെ പ്രത്യേകം ഉപകരണങ്ങളുമായി വന്നതാണ്. കുറേ കയറുകളും കപ്പികളും മറ്റുമാണ് ആ ഉപകരണങ്ങൾ. പാലത്തിന്റെ മോളി...

Listen
Watch
Mark as Played

ഉച്ചകഴിഞ്ഞ് വീടെത്തിയെങ്കിലും എന്തോ മനസ് അസ്വസ്ഥമാണ്. അശ്വന്തിനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ചോഫ് ആണ്. ഷൂട്ട് തുടങ്ങിക്കാണും. വേലണ്ണനും സെലിനും കൂടെ അങ്ങേരുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്. ചില നേരത്ത് അവളെ തീരെ മനസിലാവുന്നേയില്ല. ഇവിടെ തനിച്ചിരിക്കുമ്പോൾ അമ്മയെ ഓർത്തു. വിളിക്കാനായി ഫോൺ എടുത്തെങ്കിലും പിന്നെ വേണ്ടെന്നു വെച്ചു. അജ്ഞാതമായൊരു വ്യസനം എന്നെ ഇരുട്ടുപോലെ ആലിംഗനം ചെയ്യുന്നു. എഴുതാൻ ശ്രമിച്ചെങ്കിലും കഴിയുന്നേയില്ല. എന്...

Listen
Watch
Mark as Played

 ഇരുപത് വയസുണ്ടായിരുന്ന ആ ചെറുക്കനെ പിന്നെ കാണുന്നത് അപകടത്തിൽ മരിച്ചവരുടെ ഫോട്ടോ പത്രത്തിൽ വന്നപ്പോഴാണ്. മൂന്നാമത്തെ ദിവസം അതേ ബോഗിയുടെ ഉള്ളീന്ന് ചീഞ്ഞളിഞ്ഞ നിലയിലാണ് ആ കൊച്ചിനെ കിട്ടിത്. അതിൻ്റെ കൂടെയുണ്ടായിരുന്ന തള്ളേം തന്തേം രക്ഷപ്പെട്ടൊയിരുന്നു. അതുകണ്ടപ്പോൾ മനസിനാകെയൊരു കനമായിരുന്നു.  കർത്താവ് അവനെ മരണത്തിലോട്ട് വിളിക്കാൻ എന്നെയാണ് ഏൽപ്പിച്ചെതെന്നൊരു തോന്നൽ..

See omnystudio.com/listener for privacy informa...

Listen
Watch
Mark as Played

എന്താണു പറ്റിയതെന്നു ദൈവത്തിനു മാത്രമേ അറിയത്തുള്ളൂ. പക്ഷേ, റെയിൽവേയുടെ അന്വേഷണത്തിൽ കണ്ടെത്തിയെന്നു പറയുന്ന കൊടുങ്കാറ്റ് ഞങ്ങളാരും കണ്ടിട്ടില്ല. കായലീ ജീവിക്കുുന്ന ഞങ്ങക്ക് കാറ്റൊന്നു ചെറുതായി മാറിയാൽ പോലും തിരിച്ചറിയാൻ പറ്റുന്നതാണ്. ദേ..ഏകദേശം ഇതുപോലുള്ള ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു അന്നും. സാധാരണ പോലുള്ള കാറ്റുമായിരുന്നു. പാലത്തിനു മുകളിൽ പണിയെടുക്കുന്ന റെയിൽവേ ജോലിക്കാരും ഉണ്ടായിരുന്നു. കായലീന്ന് മുകളിലോട്ട് നോക്കി അവര...

Listen
Watch
Mark as Played

ഒരു മണിക്കൂറുകൊണ്ട് മൂന്നു സീനുകൾ എഴുതി. കുറച്ചധികം ഡീറ്റയിലിംഗ് വന്നോ എന്നൊരു സംശയമില്ലാതില്ല. എന്നാലും കുഴപ്പമില്ല. ആദ്യം മുതൽ ഒരിക്കൽ കൂടെ വായിച്ചു. ഇതുവരെ എഴുതിയത് തൃപ്തികരമാണ്. എഴുതിയത് മുഴുവൻ ഗൂഗിൾ ഡ്രൈവിലേക്ക് സേവ് ചെയ്തു. അതൊരു സുരക്ഷിതമായ വഴിയാണ്. എന്തു സംഭവിച്ചാലും അത് മറക്കാറില്ല. എതെങ്കിലും കാരണത്താൽ ലാപ് കേടായാൽ ബാക്കപ്പ് ചെയ്തെടുക്കാൻ കഴിയും. ഇല്ലേൽ മുഴുവൻ നഷ്ടപ്പെടും. ആദ്യമെഴുതിയ സ്ക്രിപ്റ്റിൽ അങ്ങനൊരു അബദ്ധം സം...

Listen
Watch
Mark as Played

“അതൊരു പെൺകുട്ടിയാണ്. അന്നതിനു പത്തൊമ്പതോ ഇരുപതോ വയസ് പ്രായം കാണും. ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരായ കൊല്ലത്തുകാരായിരുന്നു അവർ. ആ കുട്ടിയുടെ വിവാഹ നിശ്ചയത്തിനു വേണ്ടി ബന്ധുക്കളെ നേരിട്ട് ക്ഷണിക്കാനായിരുന്നു അന്നവർ വന്നത്. പക്ഷേ, അവളുടെ അച്ഛനും അമ്മയും ആ അപകടത്തിൽ മരണപ്പെട്ടു. ബോഗിക്കുള്ളിൽ കുരുങ്ങിക്കിടന്ന അവളെ രക്ഷിച്ചത്, വിജയണ്ണൻ ആയിരുന്നു. വിജയണ്ണനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ?”

See omnystudio.com/listener for pr...

Listen
Watch
Mark as Played

സെലിനതും പറഞ്ഞുകൊണ്ട് എന്റെ ചുമലിലേക്ക് ചാഞ്ഞു. ചിലനേരത്ത് കൌമാരക്കാരിയുടെ പോലെയാണ് പെരുമാറ്റം. അവളെ ചേർത്തു പിടിച്ചുകൊണ്ട് വീടിനു വെളിയിലേക്ക് ഇറങ്ങി.  ആറോ ഏഴോ സെന്റിലാണ് ഈ പുരയിടം നിൽക്കുന്നത്. പിൻവശത്തൊരു കൂറ്റൻ മാവും കുറച്ചു കൃഷിയുമുണ്ട്. അമ്പതോ അറുപതോ വർഷം പഴക്കമുണ്ട് അതിനെന്നു തോന്നുന്നു. തൊട്ടടുത്തുള്ള വീടുകൾ എല്ലാം തന്നെ ഏകദേശം ഒരേ പോലെയാണ്. സാധാരണക്കാരുടെ വീടുകൾ. സത്യൻ അന്തിക്കാട് സിനിമകളിൽ പരിചയിച്ച ഏതോ സ...

Listen
Watch
Mark as Played


“സത്യത്തിൽ അന്ന് അതു മാത്രമായിരുന്നില്ല സംഭവിച്ചത്; ഞങ്ങൾ മൂവരും ഓടിയെത്തുമ്പോൾ കായലീന്നെടുത്ത മൂന്നാലു കുഞ്ഞുങ്ങളുമായി ഒരു വള്ളം ആരെല്ലാമോ ചേർന്ന് കരയിലേക്ക് അടുപ്പിച്ചു. അതുകണ്ടതും സുഗതണ്ണൻ ഓടിച്ചെന്ന് കുഞ്ഞുങ്ങളെ വാരിയെടുത്തു. അതിറ്റുങ്ങളുമായി നേരെ പാലത്തിന് അരികിൽ നിർത്തിയിട്ടിരുന്ന ഏതോ വണ്ടിയിലേക്ക് കയറി. അതൊരു കാറായിരുന്നോ ജീപ്പായിരുന്നോ ഇപ്പോൾ ഓർമ കിട്ടുന്നില്ല. അതിനു പിന്നാലെ ഞങ്ങളും ചെന്നെങ്കിലും അതിനുമുന്...

Listen
Watch
Mark as Played

അപകടം നടക്കുന്ന അന്നു തന്നെയായിരുന്നു മേഴ്സിക്കുട്ടിയുടെ കല്യാണം. അതായത് ഇപ്പോഴത്തെ മന്ത്രി മേഴ്സിക്കുട്ടിയമ്മ. അന്ന് ഞങ്ങൾ പോലീസുകാർക്കും വിവാഹത്തിനു ക്ഷണം ഉണ്ടായിരുന്നു. അവിടെ ചെന്ന് സദ്യ കഴിച്ചു കൊണ്ടിരിക്കുന്ന നേരത്താണ് വയർലെസിൽ അപകടവാർത്ത അറിയുന്നത്. അപ്പോൾ തന്നെ കൈകഴുകി നേരെ ജീപ്പെടുത്ത് പാലത്തിലേക്ക് പാഞ്ഞു. അവിടെ എത്തിയപ്പോഴാണ് അപകടത്തിന്റെ ഭീകരത മനസിലായത്. ഞങ്ങൾ കരുതിയത് തീവണ്ടി പാളം തെറ്റിയെന്നാണ്. പക്ഷേ, നോക്കി നിൽ...

Listen
Watch
Mark as Played

ഇന്നുമുതൽ വീണ്ടും ഒന്നു നിന്നും തുടങ്ങുകയാണ്. കമ്പനി നിർബന്ധിത അവധി നൽകിയ സെലിൻ കൂടെ വരുന്നുണ്ട്. അശ്വന്തും താത്കാലികമായി കാബ് ഓട്ടം നിർത്തി കൂടെ വരാമെന്നു വാക്കുതന്നത് വലിയൊരു ആശ്വാസമാണ്. എല്ലാം കേട്ടപ്പോൾ ധൈര്യമായി ചെയ്യെന്നാണ് ലാലുച്ചേട്ടന്റെ അഭിപ്രായം. 

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

ഭിയോട് കൂടെ വരാമോയെന്നു ചോദിച്ചെങ്കിലും അതു ശരിയാവില്ലെന്നായിരുന്നു മറുപടി.  സെലിനും തിരക്കിലാണ്. അശ്വന്താണേൽ ഇതുവരെ തിരികെ എത്തിയിട്ടുമില്ല. തനിച്ചു പോവുകയല്ലാതെ യാതൊരു വഴിയുമില്ല. ഇക്കാര്യം ഫോണിൽ പറഞ്ഞപ്പോൾ അൽപ്പം ദേഷ്യത്തിലായിരുന്നു ലാലുച്ചേട്ടൻ്റെ മറുപടി. 

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

രാത്രി മുഴുവൻ ഞങ്ങൾ അക്കാര്യങ്ങൾ ചർച്ച ചെയ്തു. അമ്പതിനും അറുപതിനും ഇടയിൽ വരുന്നൊരു പ്ലാൻ ഉണ്ടാക്കാമെന്നു തീരുമാനിച്ചാണ് ഉറങ്ങാൻ വന്നത്. മുറിയിലെത്തി സെലിനെ വിളിക്കാൻ ഫോണെടുത്തപ്പോഴാണ് സമയം ഒന്നര കഴിഞ്ഞെന്ന് മനസിലായത്. അവൾ ഉറങ്ങിക്കാണും. മഴയുടെ ശക്തി ഒന്നുകൂടെ കൂടിയിട്ടുണ്ട്. കമൽ സാറിന്റെ മഴ എന്ന സിനിമയിലെ വിക്ടറിനെ വെറുതെ ഓർത്തു. 

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

അജീ.. ഈയൊരു ചാൻസ് താൻ കളയരുത്. കേട്ടിടത്തോളം വലിയ പ്രോജക്ടായിട്ടാണ് വള്ളക്കാരൻ ഫിലിംസ് ഇത് അനൗൺസ് ചെയ്യുക. പിന്നെ, ആറുമാസമെന്ന ടൈം ലിമിറ്റിനെക്കുറിച്ച് താൻ ടെൻഷനാവണ്ട. 

See omnystudio.com/listener for privacy information.

Listen
Watch
Mark as Played

Popular Podcasts

    Ding dong! Join your culture consultants, Matt Rogers and Bowen Yang, on an unforgettable journey into the beating heart of CULTURE. Alongside sizzling special guests, they GET INTO the hottest pop-culture moments of the day and the formative cultural experiences that turned them into Culturistas. Produced by the Big Money Players Network and iHeartRadio.

    Hey Jonas!

    Hey Jonas! The official Jonas Brothers podcast. Hosted by Kevin, Joe, and Nick Jonas. It’s the Jonas Brothers you know... musicians, actors, and well, yes, brothers. Now, they’re sharing another side of themselves in the playful, intimate, and irreverent way only they can. Spend time with the Jonas Brothers here and stay a little bit longer for deep conversations like never before.

    Humor Me with Robert Smigel and Friends

    A weekly podcast where host, Robert Smigel, and a rotating panel, his friends, assist callers seeking help in making something in their real life funnier. Anything. A best man speech, a eulogy, a breakup letter, a cover letter, an apology, a Tinder profile - Robert, with a panel of professional comedy writers and comedians, will punch it up and get results. Want help with your writing assignment? Submit it to: speakpipe.com/humorme

    Inner Cosmos with David Eagleman

    Neuroscientist and author David Eagleman discusses how our brain interprets the world and what that means for us. Through storytelling, research, interviews, and experiments, David Eagleman tackles wild questions that illuminate new facets of our lives and our realities.

    Bleep! with Ana Navarro

    Fear thrives in silence and confusion. Ana Navarro rejects both. Her voice is an antidote to today’s chaos. Her new podcast, Bleep! with Ana Navarro, takes on today’s most pressing issues with the voices most connected to it: decision-makers, political leaders, cultural shapers, and people on the frontlines of the story. The conversations acknowledge the emotions we all feel—despair, sadness, fear— but emerge with knowledge, perspective, and hope. The belief is simple: fearless dialogue can transform fear into courage, and courage into change. When fear dominates the headlines, this show digs deeper. Because information, debate, and conversation don’t just ease fear, they give us power to shape the future.

Advertise With Us
Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2026 iHeartMedia, Inc.

  • Help
  • Privacy Policy
  • Terms of Use
  • AdChoicesAd Choices