All Episodes

August 15, 2022 2 mins
Beretta M1934. 9mm Semi-automatic pistol Serial number 606824 റിവോള്‍വറല്ല എങ്കിലും 7 റൗണ്ട് വെടിവെയ്ക്കാന്‍ കഴിയുമായിരുന്ന ഇത് 1934-ലാണ് നിര്‍മ്മിക്കപ്പെട്ടത്. അന്നത്തെ രീതിയനുസരിച്ച് ഫാസിസ്റ്റ് ഇറ്റലിയില്‍ നിര്‍മ്മിക്കപ്പടുന്ന എല്ലാ ഫയര്‍ആമുകളിലും അത് നിര്‍മ്മിക്കപ്പെട്ട വര്‍ഷം മുദ്രണം ചെയ്യുമായിരുന്നു- അറബിക് അക്കങ്ങളിലല്ല, റോമന്‍ അക്കങ്ങളില്‍. അതനുസരിച്ച് ഇൗ പിസ്റ്റളിലെ വര്‍ഷം XII എന്നായിരുന്നു. കാരണം, മുസോളിനിയുടെ നിര്‍ദ്ദേശമനുസരിച്ച് ഫാസിസ്റ്റ് കലണ്ടര്‍ 1922 ഒക്ടോബര്‍ 28-നാണ് തുടങ്ങിയത്. സീരിയല്‍ നമ്പര്‍ 606824 ആയ ഈ പിസ്റ്റള്‍, മുസ്സോളിനിയുടെ അബിസീനിന്‍ ആക്രമണകാലത്ത് (Second Italo-Ethiopian War), റോയല്‍ ഇറ്റാലിയന്‍ ആര്‍മിയിലെ ഒരു ഓഫീസറുടെ കെെവശമായിരുന്നു. യുദ്ധത്തില്‍ എത്തിയോപ്പിയ (അബിസീനിയ പഴയ പേര്) തോറ്റതിനുശേഷം ആ പിസ്റ്റള്‍ പിന്നീടെപ്പോഴോ ബ്രിട്ടീഷ് റോയല്‍ ആര്‍മിയിലെ ഒരു ഓഫീസര്‍ക്ക് പാരിതോഷികമായി ലഭിച്ചു.അങ്ങനെ ഇന്ത്യയിലെത്തിയ ആ പിസ്റ്റള്‍ പിന്നീട് ആരുടെയെല്ലാം കെെമറിഞ്ഞുവെന്നറിയില്ല. അവസാനം അത് ഗ്വാളിയോറിലെ ജഗദീഷ് പ്രസാദ് ഗോയല്‍ എന്ന ആയുധവ്യാപാരിയുടെ കെെയ്യിലെത്തി. ഗോയലില്‍ നിന്നും അത് ഗംഗാധര്‍ ദന്തവതെ എന്നൊരാള്‍ വാങ്ങി. അത് അയാള്‍ ഡോ. ദത്താത്രയാ എസ്. പാര്‍ച്ചൂനെയെ ഏല്‍പ്പിച്ചു. അത്, 1948 ജനുവരി 20-ന്, ഗ്വാളിയറില്‍ നിന്നും വന്ന ഒരു യുവാവ് ഒരു വൃദ്ധനെ വെടിവെക്കാനായി കൊണ്ടുപോയി. മുമ്പ് രണ്ടുതവണ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചതാണ്. പക്ഷേ, ആരൊക്കയോ പിടിച്ചുമാറ്റിക്കളഞ്ഞു. അതിനിടവരുത്തരുതേ എന്ന പ്രാര്‍ത്ഥനയുമായാണ് വീണ്ടും പോയത്. പക്ഷേ, 9 mm പുറത്തെടുക്കാനായില്ല. അവസാനം ഒരു ദിവസം, 1948 ജനുവരി 30 വെെകുന്നേരം അതേ വൃദ്ധന്‍, പ്രാര്‍ത്ഥനയ്ക്കെന്നും പറഞ്ഞ് ഡെല്‍ഹിയിലെ ഒരു വലിയ കെട്ടിടത്തില്‍ നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ തക്കത്തിനു കിട്ടി- സമയം നോക്കി. 5.12 pm.ഉടുപ്പിടാത്ത കിഴവനായിരുന്നു. വയസ്സ് 79 വരും. നെഞ്ചിനുനേരേ പിടിച്ച് മൂന്നു വെടി വെച്ചു. ഏഴു റൗണ്ട് പോകുമായിരുന്നു. വേണ്ടെന്ന് വെച്ചു. വേഗം വന്ന കാറില്‍ കയറി മടങ്ങി. കോടതിയില്‍ പോകേണ്ടിവന്നു, പിന്നീട്. പക്ഷേ, സമര്‍ത്ഥനായ വക്കീല്‍ ആ പിസ്റ്റള്‍ വന്ന വഴി മറച്ചു. യുവാവിന്റെ അനന്തരവളായ ഹിമാനി സവര്‍കര്‍ അച്ഛനോടു ജീവിതാവസാനം വരെ ചോദിച്ചിരുന്നുവത്രേ- ''അച്ഛാ, ഈ തോക്ക് എങ്ങനെയാ നമ്മുടെ വീട്ടിലെത്തിയത്..?'' അച്ഛന്‍ ഗോപാല്‍ ഗോഡ്സേ വരിച്ച മൗനം ഇന്ത്യയുടെ ഔദ്യോഗികചരിത്രം അതേപടി ഇപ്പോഴും നിലവറയിലിട്ടു സൂക്ഷിക്കുന്നു. പിസ്റ്റളിന്റെ പേര് ഒന്നുകൂടി പറയട്ടേ.. M 1934 - 0.380 ACP - Beretta - Semi Automatic Pistol - Serial Number 606824
Mark as Played

Advertise With Us

Popular Podcasts

Stuff You Should Know
The Joe Rogan Experience

The Joe Rogan Experience

The official podcast of comedian Joe Rogan.

Dateline NBC

Dateline NBC

Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Special Summer Offer: Exclusively on Apple Podcasts, try our Dateline Premium subscription completely free for one month! With Dateline Premium, you get every episode ad-free plus exclusive bonus content.

Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2025 iHeartMedia, Inc.