All Episodes

July 31, 2021 5 mins
എന്തായിരുന്നു ദുര്യോധനന്‍ ഇത്രയേറെ വെറുക്കപ്പെടാനുള്ള കാരണം. മഹാഭാരതമഹായുദ്ധം ഉണ്ടായത് ദുര്യോധനന്റെ പിടിവാശിമൂലം മാത്രമായിരുന്നുവോ. ഒരു പരിധിവരെയെങ്കിലും ന്യായം എന്നത് ദുര്യോധനപക്ഷത്തായിരുന്നു എന്നതാണ് സത്യം. കുരുവംശത്തിന്റെ ഭരണാധിപസ്ഥാനത്തിന് യഥാര്‍ത്ഥ അവകാശി ധൃതരാഷ്ട്രപുതനായ ദുര്യോധനന്‍ തന്നെയായിരുന്നു. മൂത്തപുത്രനായിരുന്ന ധൃതരാഷ്ട്രര്‍ അന്ധനായിപ്പോയതുമൂലം മാത്രമാണു അനുജനായ പാണ്ഡു ഭരാണാധികാരം കയ്യാളിയത്. പാണ്ഡവര്‍ ഒന്നുപോലും പാണ്ഡുവിന്റെ പുത്രരല്ല. അവര്‍ യമന്‍, ഇന്ദ്രന്‍ തുടങ്ങിയ ദേവകളില്‍ നിന്നും കുന്തിക്കുണ്ടായ മക്കളാണ്. അങ്ങിനെ വരുമ്പോള്‍ അവര്‍ക്കെങ്ങിനെ രാജ്യാവകാശം ആവശ്യപ്പെടാനാകും. കുട്ടിക്കാലത്തേ ഭീമസേനനില്‍ നിന്നും കടുത്ത മര്‍ദ്ദനമൊക്കെ ഏറ്റതുമൂലം സ്വാഭാവികമായും ദുര്യോധനന് അവരോട് പകതോന്നി. മാത്രമല്ല ദ്രോണര്‍ ഉള്‍‍പ്പെടെയുള്ളവരുടെ പക്ഷ പാതിത്വപരമായ ഇടപെടലുകളും ദുര്യോധനനെ വെകിളിപിടിപ്പിച്ചിരിക്കാം. ദുര്യോധനന്‍ എന്ന വ്യക്തിത്വത്തോട് കടുത്ത ബഹുമാനം തോന്നുന്ന ഒരു മുഹൂര്‍ത്തം മഹാഭാരതത്തിലുണ്ട്. അസ്ത്രാഭ്യാസവേളയില്‍ അപമാനിതനായി തലകുനിച്ചുനിന്ന രാധേയനെ മാറോടണച്ച് എന്റെ സുഹൃത്താണിതെന്നു പറയുകയും അംഗരാജ്യാധിപനായി വാഴിക്കുകയും ചെയ്യുന്ന വേളയാണത്. കറതീര്‍ന്ന സുഹൃത് ബന്ധമാണു ദുര്യോധനന്‍ കര്‍ണ്ണനോട് വച്ചുപുലര്‍ത്തുന്നത്. തന്റെ സഹോദരങ്ങള്‍ യുദ്ധക്കളത്തില്‍ മരണമടഞ്ഞപ്പോള്‍ പോലും പിടിച്ചുനിന്ന സുയോധനന്‍ കര്‍ണ്ണവധമറിഞ്ഞ് പൊട്ടിക്കരയുന്നുണ്ട്.  രാജ്യഭരണം നിലനിര്‍ത്തുവാനും സ്വന്തമാക്കിവയ്ക്കുവാനും ദുര്യോധനന്‍ കാട്ടിയത് സത്യത്തില്‍ ശരിതന്നെയായിരുന്നു. സ്വന്തം രാജ്യം കാത്തു സൂക്ഷിക്കുക എന്ന കടമ മാത്രമല്ലേ രാജാവെന്ന നിലയില്‍ ദുര്യോധനന്‍ കാട്ടിയത്. മഹാഭാരതത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കൃഷ്ണന്‍ പോലും പറഞ്ഞത് മാര്‍ഗ്ഗമല്ല മറിച്ച് ലക്ഷ്യമാണു പ്രധാനം എന്നല്ലേ?. അങ്ങിനെ നോക്കുമ്പോള്‍ ദുര്യോധനന്‍ രാജ്യം കാത്തുസൂക്ഷിക്കുവാന്‍ കാട്ടിയ തത്രപ്പാടുകള്‍ക്കുള്ള മാര്‍ഗ്ഗങ്ങള്‍ എങ്ങിനെ ശരിയായതല്ലായിരുന്നു എന്നു പറയാനൊക്കും? ധര്‍മ്മ പക്ഷത്തുള്ളവര്‍ എന്നു പാടിപ്പുകഴ്ത്തുന്ന പാണ്ഡവപക്ഷം കുരുക്ഷേത്രത്തില്‍ ജേതാക്കളായത് അധര്‍മ്മങ്ങളുടെ ഘോഷയാത്രകളോടെയായിരുന്നു. ഭീക്ഷ്മരും ദ്രോണരും ഉള്‍പ്പെടെയുള്ള മഹാരഥന്മാരുണ്ടായിരുന്ന കൌരവപക്ഷം എന്തുകൊണ്ട് യുദ്ധത്തില്‍ തോറ്റു?. പാണ്ഡവപക്ഷപാതിത്വം മൂലം ഭീക്ഷമരോ ദ്രോണരോ ഒന്നും കടുത്ത ആയുധപ്രയോഗങ്ങള്‍ നടത്തുകയോ പാണ്ഡവരാല്‍ മരണം വരിക്കുവാന്‍ സ്വയം സന്നദ്ധരാകുകയോ വഴി മനഃപ്പൂര്‍വ്വം ദുര്യോധനനെ തോല്‍പ്പിക്കുകയായിരുന്നു. ആയുധമെടുക്കാതെ നിക്ഷ്പക്ഷനായി നില്‍ക്കും എന്ന്‍ പറഞ്ഞ കൃഷ്ണന്‍ തന്നെ എത്രയാവര്‍ത്തി കൌരവരെ ചതിച്ചിരിക്കുന്നു. ജയദ്രഥവധം, കര്‍ണ്ണവധം, ദ്രോണവധം ഒക്കെ കൃഷ്ണന്‍ കെട്ടിയാടിയ നാടകമായിരുന്നു. കൃഷ്ണസഹായമില്ലായിരുന്നുവെങ്കില്‍ പത്തുവട്ടമെങ്കിലും പാണ്ഡവര്‍ തോല്‍‍ക്കുമായിരുന്നു എന്നതാണു വാസ്തവം. ദ്രോണരയച്ച ആഗ്നേയാസ്ത്രത്താല്‍ വെണ്ണീറായ രഥം കൃഷ്ണന്റെ മായാ ലീലകള്‍ കൊണ്ട് യുദ്ധാവസാനം വരെ കുഴപ്പമൊന്നുമില്ലാതെ നിലനിന്നത് അര്‍ജ്ജുനന് യുദ്ധവിജയം ഉണ്ടാകുവാന്‍ വേണ്ടിതന്നെയായിരുന്നു. അര്‍ജ്ജുനനായി കരുതിവച്ചിരുന്ന വേല്‍ ഘടോത്കജനു നേരേ പ്രയോഗിക്കുവാന്‍ കര്‍ണ്ണനെ നിര്‍ബന്ധിതനാക്കിയതും കൃഷ്ണന്റെ ഇടപെടലായിരുന്നു. എന്തിനേറേ ഗദായുദ്ധത്തില്‍ അരക്ക് താഴെ പ്രഹരികുവാന്‍ പാടില്ല എന്ന യുദ്ധതന്ത്രം മറന്ന്‍ ഭീമസേനന്‍ ദുര്യോധനന്റെ തുടയെല്ലടിച്ചുതകര്‍ത്താണ് അയാളെ വീഴ്ത്തുന്നത്. അതും കൃഷ്ണന്റെ കൃത്യമായ സൂചന കിട്ടിയതിന്‍ പടി. എവിടെ ധര്‍മ്മമുണ്ടോ അവിടെ വിജയമുണ്ടെന്ന വാക്യം അക്ഷരാര്‍ത്തത്തില്‍ മഹാഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു പൊയ്പറച്ചില്‍ മാത്രമാണ്. എല്ലാവരാലും എക്കാലവും തോല്‍പ്പിക്കപ്പെടുവാനായിരുന്നു ദുര്യോധനനെന്ന കൌരവന്റെ വിധി. പല രീതിയില്‍ നോക്കിയാലും ബഹുമാനിക്കപ്പെടേണ്ട പല ഗുണങ്ങളും കളിയാടിയിരുന്ന വ്യക്തിത്വമാണു ദുര്യോധനന്റേത്. കറകളഞ്ഞ മാതൃസ്നേഹമുണ്ടായിരുന്നു ദുര്യോധനനു. ഭാരതയുദ്ധം നടന്ന പതിനെട്ട് ദിനവും മുടങ്ങാതെ ദുര്യോധനന്‍ മാതാവായ ഗാന്ധാരിയുടെ അനുഗ്രഹം തേടി ചെല്ലുമായിരുന്നു. എന്നാല്‍ മകന് വിജയാശംസകള്‍ നല്‍കുവാന്‍ ആ അമ്മയും തുനിഞ്ഞിരുന്നില്ല. സൌഹൃദം എങ്ങിനെയായിരിക്കണമെന്നതിന്റെ ഉത്തമോദാഹരണമായിരുന്നു കര്‍ണ്ണനോടൊത്തുള്ള അടുപ്പം. മറ്റെല്ലാവരും കര്‍ണ്ണനെ അപമാനിച്ച് രസിച്ചപ്പോള്‍ ദുര്യോധനന്‍ അയാളെ തന്നോട് ചേര്‍ത്തുനിര്‍ത്തുകയാണു ചെയ്തത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ചപലതകള്‍ പലതും ദുര്യോധനനുണ്ടായിരുന്നിരിക്കാം. എന്നാല്‍ സ്വന്തം രാജ്യവും അധികാരവും നിലനിര്‍ത്താന്‍ പരാമാവധി ശ്രമിക്കുകയും അതില്‍ പരാജയമടഞ്ഞ് യുദ്ധക്കളത്തില്‍ ധീരയോദ്ധാവായി യുദ്ധം ചെയ്ത് ചതിപ്രയോഗത്താല്‍ മരിച്ചുവീണ രാജപ്രമുഖനായിരുന്നു ദുര്യോധനന്‍.
Mark as Played

Advertise With Us

Popular Podcasts

Stuff You Should Know
The Joe Rogan Experience

The Joe Rogan Experience

The official podcast of comedian Joe Rogan.

Dateline NBC

Dateline NBC

Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Special Summer Offer: Exclusively on Apple Podcasts, try our Dateline Premium subscription completely free for one month! With Dateline Premium, you get every episode ad-free plus exclusive bonus content.

Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2025 iHeartMedia, Inc.