News & Views

News & Views

വാര്ത്തകളും വാര്ത്താ വിശേഷങ്ങളുമായി മാതൃഭൂമി പോഡ്കാസ്റ്റ്.

Episodes

April 21, 2025 6 mins
മാധ്യമ പ്രവര്‍ത്തക എലിസബത്ത് സ്‌കാലിയ ഫ്രാന്‍സിസ് മാര്‍പ്പായുടെ പത്ത് വര്‍ഷങ്ങളെ പത്ത് ശീര്‍ഷകങ്ങളില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. പ്രായോഗിക എളിമയുടെ പാപ്പ, ദരിദ്രരുടെ പാപ്പ, അജപാലന ആര്‍ദ്രതയുടെ പാപ്പ , പരിസ്ഥിതി സംരക്ഷണത്തിന്റെ പാപ്പ, പകര്‍ച്ചവ്യാധി പ്രാര്‍ത്ഥനയുടെയും  സമാശ്വാസത്തിന്റെയും പാപ്പ, തുറന്ന സംസാരത്തിന്റെ പാപ്പ, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വക്താവായ പാപ്പ, ജനങ്ങളുടെ പാപ്പ, പ്രാര്‍ത്ഥനാപൂര്‍വമായ ആനന്ദത്തിന്റെ പാപ്പ, ന...
Mark as Played

ഉരുള്‍പൊട്ടല്‍ നാശംവിതച്ച വയനാട്ടില്‍ മരിച്ചവരുടെ എണ്ണം 36 ആയി. നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി 19 ഓളം പേരുടെ മൃതദേഹഭാഗങ്ങള്ളാണ് ഒഴുകിയെത്തി. രാവിലെ പലയിടങ്ങളിലും വേറെയും ശരീരങ്ങളും ശരീരഭാഗങ്ങളും ഒഴുകിയെത്തുന്നതായി പറയുന്നുണ്ട്. അതേസമയം മുണ്ടക്കൈ ഭാ?ഗത്ത് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. വിവരങ്ങളുമായി മാതൃഭൂമി പ്രതിനിധി നീനു മോഹന്‍ ചേരുന്നു
Mark as Played


ഈസ് ഓഫ് ലിവിങ്, ഈസ് ഓഫ് ഡൂയിങ് ബിസിനസ്... എന്നൊക്കെ നമ്മള്‍ സ്ഥിരമായി കേട്ടുവരുന്നതാണ്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അതുപോലെ തന്നെ പ്രധാന്യമുള്ള ഒന്നാണ് ഈസ് ഓഫ് ജസ്റ്റിസ്... എന്താണ് ഈസ് ഓഫ് ജസ്റ്റിസ്. നമ്മുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി വജ്രജൂബിലിയുടെ നിറവില്‍ നില്‍ക്കുമ്പോള്‍ ഇതേക്കുറിച്ചൊന്ന് ചിന്തിച്ചാലോ? ഈ വിഷയത്തില്‍ സംസാരിക്കുന്നത് മാതൃഭൂമി ഡല്‍ഹി ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷൈന്‍ മോഹന്‍ സൗണ്ട് മിക്‌സിങ്: പ്രണവ് ...
Mark as Played
അഞ്ചുവര്‍ഷം മുന്‍പൊരിക്കല്‍ അയോധ്യയില്‍ വന്നിരുന്നു. അന്നത്തെ മുഷിഞ്ഞുകിടന്ന അയോധ്യയല്ല ഇന്നത്തെ അയോധ്യ. അന്നു കണ്ട സരയൂ നദിയല്ല ഇപ്പോള്‍ കണ്ടത്. രാമക്ഷേത്രത്തിന് വഴിതെളിച്ച 2019 നവംബറിലെ സുപ്രീംകോടതി വിധി അയോധ്യയെ മാറ്റിമറിച്ചിരിക്കുന്നു. അയോധ്യയില്‍ കണ്ട നേര്‍ക്കാഴ്ചകളേക്കുറിച്ച് സംസാരിക്കുന്നത് മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷൈന്‍ മോഹന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Mark as Played
രാഷ്ട്രപിതാവിന്റെ തെളിച്ചമുള്ള ചിന്തകൾ ഇന്നും അദ്ദേഹത്തിന്റെ ശബ്ദത്തിൽ കേൾക്കാം
Mark as Played

ഇന്റീരിയര്‍ ഡിസൈനര്‍ ആയ ഗഫൂര്‍ ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കുന്നു. ഓരോ സാധാരണക്കാരനും എന്തായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവ് എന്ന് ഗഫൂറിന്റെ വാക്കുകള്‍ അടിവരയിടുന്നു. പ്രൊഡ്യൂസര്‍; അരവിന്ദ് ജി. സൗണ്ട് മിക്‌സിങ്: വിനീത് കുമാര്‍ ടി.എന്‍. | remembering oommen chandy
Mark as Played
സുപ്രീംകോടതിയുടെ തീര്‍പ്പോടെ ഉയര്‍ന്ന ശമ്പളമുള്ളവര്‍ക്ക് ഉയര്‍ന്ന ഇ.പി.എഫ് പെന്‍ഷനും അര്‍ഹത കൈവന്നു. 2014 സെപ്റ്റംബര്‍ ഒന്നിന് മുമ്പ് ഓപ്ഷന്‍ കൊടുക്കാതെ വിരമിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. അതുപോലെ ആ തീയതിക്ക് ശേഷം സര്‍വീസിലെത്തിയവര്‍ എന്‍പിഎസ്സിന്റെ ഭാഗമായതിനാല്‍ അവരും ഈ പെന്‍ഷന്‍ സ്‌കീമിന് പുറത്താണ്. കട്ട് ഓഫ് തീയതിക്ക് ശേഷം വിരമിച്ചവര്‍ക്കും ഇപ്പോഴും സര്‍വീസില്‍ തുടരുന്നവര്‍ക്കും ഓപ്ഷന്‍ നല്‍കിയിട്ടില്ലെങ്കില്‍ അത് നല്‍കി ഉയര്...
Mark as Played
ഗാന്ധി കുടുംബത്തിലുള്ള വിശ്വസ്ത കോണ്‍ഗ്രസ് വീണ്ടും തെളിയിച്ചു. 'അനൗദ്യോഗികമായി' ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിച്ച മല്ലികാര്‍ജുന ഖാര്‍ഗെ ഏവരും പ്രതീക്ഷിച്ച പോലെ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് കോണ്‍ഗ്രസ് അധ്യക്ഷനായി. മാറ്റം വേണം മാറ്റത്തിന് വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ശശി തരൂര്‍ മാറ്റം വേണമെന്നുള്ളവര്‍ വോട്ട് ചെയ്താ മതി എന്നാണ് പറഞ്ഞത്. ആ മാറ്റം എന്ന മുദ്രാവാക്യത്തിന് ലഭിച്ചത് 1072 വോട്ട്. വിമതപരിവേഷമുണ്ടായിട്ടും ഇത്രയും...
Mark as Played
ഒരുവശത്ത് രാഹുല്‍ ഗാന്ധിയുടെ യാത്ര. മറുവശത്ത് പാര്‍ട്ടി പ്രസിഡന്റ് ആകാം പക്ഷേ മുഖ്യമന്ത്രി കസേര കൈവിട്ടുള്ള കളിക്കില്ലെന്ന് അശോക് ഗഹ്ലോത്ത്. കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട മുഖ്യമന്ത്രി കസേര തിരിച്ചുകിട്ടുമെന്ന് കരുതിയ സച്ചിന്‍ പൈലറ്റിന് മോഹഭംഗം.

കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ അന്വേഷിക്കുമ്പോള്‍ കിട്ടിയത് രാജസ്ഥാനിലെ പ്രതിസന്ധിയാണ്. വിശ്വസ്തനെന്ന് കരുതിയ ഗഹലോത്ത് വിലപേശിയത് ഹൈക്കമാന്‍ഡിനോട്. ഇത് കോണ്‍ഗ്രസിന് നല്‍കുന്ന പാഠം എന്താ...
Mark as Played
കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത അസാധാരണമായ സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്ഭവനും കേരളവും സാക്ഷ്യം വഹിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെതിരെ അതിന്റെ മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നു. കൊലപാതശ്രമം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നു. ഒട്ടും അമാന്തിക്കാതെ ഗവര്‍ണറുടെ ഭരണഘടനാ പദവിയൊന്നും ഗൗനിക്കാതെ മുഖ്യമന്ത്രി മറുപടി പറയാനും എത്തുന്നു. സര്‍ക്കാരും ഗവര്‍ണറും നേര്‍ക്കുനേര്‍ കൊമ്പു...
Mark as Played
i രാഹുല്‍ ഗാന്ധി നടത്തുന്ന 150 ദിവസം നീളുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ ഉണര്‍ത്തെഴുന്നേല്‍പ്പിന് കാരണമാകുമോ? യഥാര്‍ത്ഥ്യത്തില്‍ രാഹുല്‍ തന്നെയായിരുന്നു ഈ യാത്ര നയിക്കേണ്ടിയിരുന്നത്. ഈ യാത്രയ്ക്കപ്പുറം കോണ്‍ഗ്രസിന് എന്ത് സംഭവിക്കും. യാത്രയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളുടെ പ്രസക്തിയെന്ത്

കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
| bharat jodo yatra by Rahul gandh
Mark as Played
നിലനില്‍പ് തന്നെ ഭീഷണില്‍. നേതാക്കള്‍ ഒന്നൊന്നായി പടിയിറങ്ങുന്നു. ഒരുവശത്ത് ഭാരതയാത്ര. മറുവശത്ത് പ്രസിഡന്റിനെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ്. രാജ്യമില്ലാത്ത രാജകുമാരനായി രാഹുല്‍ ഗാന്ധി പാര്‍ട്ടിനേതൃസ്ഥാനത്തില്ലെങ്കിലും യാത്രനയിക്കുന്നു. തിരുത്തല്‍വാദികളുടെ സ്ഥാനാര്‍ഥിയായി തരൂര്‍ മത്സരിക്കാന്‍ സാധ്യത ഏറുന്നു. ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവുമോ. തരൂര്‍ നിന്നാല്‍ ജയിക്കുമോ ജയിച്ചാല്‍ കോണ്‍ഗ്രസ് രക്ഷപെടുമോ. കെ.എ ജോണിയും മനു കുര്യനും വിലയിരുത...
Mark as Played
കേരള സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തല്ലോട് തല്ലാണ്. തല്ലുമാല സിനിമയെ അനുസ്മരിപ്പിക്കും വിധം ഈ തല്ല് അങ്ങനെ ഫുള്‍സ്റ്റോപ്പില്ലാതെ രണ്ടാഴ്ച പിന്നിട്ടും മുന്നേറികൊണ്ടിരിക്കുകയാണ്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഉടലെടുത്ത് ഈ പോരിന്റെ കാരണങ്ങള്‍ എന്താണ് പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍ കെ.എ ജോണിയും മനു കുര്യനും ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്


Governor vs government in Kerala
Mark as Played
പീഡന പരാതിയുമായി ബന്ധപ്പെട്ട് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിളിച്ച ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലും വട്ടപ്പാറ സി.ഐ ഗിരിലാലും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായത് വിവാദത്തില്‍. മന്ത്രിയുടെ മണ്ഡലത്തിലെ ഒരു സ്ത്രീയുടെ പരാതിയിലായിരുന്നു ജി.ആര്‍ അനില്‍ ഗിരിലാലിനെ ഫോണ്‍ വിളിച്ചത്. എന്നാല്‍ ന്യായം നോക്കി ഇടപെടാമെന്ന് സി.ഐ പറഞ്ഞത് മന്ത്രിയെ പ്രകോപിപ്പിക്കുകയായിരുന്നു.

ന്യായം നോക്കി ഇടപെടാമെന്ന് പറഞ്ഞത് സി.ഐ പറഞ്ഞതോടെ രണ്ടും പേരും തമ്മില്‍ വാ...
Mark as Played
അധികാരത്തിന്റെ മറുപേരാണ് നിതീഷ് കുമാര്‍. ഇന്ത്യയില്‍ ഇതുപോലെ അധികാര രാഷ്ട്രീയത്തിനൊപ്പം മാത്രം ഇരിപ്പിടം കിട്ടിയ മറ്റൊരു രാഷ്ട്രീയ നേതാവ് ഉണ്ടാകില്ല. അധികാരത്തില്‍ നിന്ന് അധികാരത്തിലേക്കുള്ള യാത്രയില്‍ യുപിയില്‍ ജാട്ട് രാഷ്ട്രീയം പയറ്റിയ അന്തരിച്ച അജിത് സിങ്ങിന് പോലും നിതീഷിന്റെ അത്ര മികച്ച ടൈമിങ് ഉണ്ടായില്ല സോഷ്യലിസ്റ്റ് ആദര്‍ശത്തില്‍ ജനതാദളിലൂടെ തുടങ്ങിയ പഴയ ജെ.പിയുടേയും വി.പി സിങ്ങിന്റെയും ശിഷ്യനായ നിതീഷ് കുമാര്‍ രാഷ്ട്രീയവഴിയില...
Mark as Played
കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ പ്രത്യേകിച്ച് യുവതലമുറയ്ക്കിടയില്‍ ഹീറോ പരിവേഷമായിരുന്നു ശ്രീറാം വെങ്കിട്ടരാമന്. അവിടെ നിന്നാണ് അയാള്‍ കൊലയാളി എന്ന വിശേഷണത്തിലേക്ക് അധഃപതിച്ചത്. ഒരു കലക്ടര്‍ മദ്യപിച്ച് അമിത വേഗതയില്‍ വാഹനം ഓടിച്ച് ഒരാളെ കൊലപ്പെടുത്തിയെന്ന കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. തന്റെ പദവും സ്വാധീവും ഉപയോഗിച്ച് ചെയ്ത കുറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ പതിനെട്ട് അടവും പഴറ്റിയെന്ന ആരോപണം നേരിടുന്ന ഒരാള്‍. അങ്ങനെ ഒരാളെയാണ്...
Mark as Played
പകരത്തിന് പകരം. 2019 ല്‍ പവാറിന്റെ ഗെയിം പ്ലാനിലുണ്ടായ തിരിച്ചടിക്കും നാണക്കേടിനും ബിജെപി അതിലും വലിയ ഗെയിം പ്ലാനിലൂടെ എതിരാളികളെ മലര്‍ത്തിയടിച്ചിരിക്കുന്നു. പക പലിശ തീര്‍ത്ത് വീട്ടിയപ്പോള്‍ ഉദ്ധവിന് കൈയ്യിരുന്ന പാര്‍ട്ടി പോലും കൈവിടുന്ന സ്ഥിതിയാണ്. പരീക്കറെ ഗോവയില്‍ ഒറ്റ രാത്രി കൊണ്ട് വാഴിച്ചതുപോലെ ജ്യോതിരാദിത്യയെ അടര്‍ത്തിയെടുത്തതുപോലെ ഒരു പിഴവിനും ഇടകൊടുക്കാതെ ഉദ്ധവ് സര്‍ക്കാരിനെ ബിജെപിയും അമിത് ഷായും വീഴ്ത്തി. ഇന്ത്യന്‍ രാഷ്ടീ...
Mark as Played
ഭീഷണി അന്ത്യശാസനം അങ്ങനെ അടവുകള്‍ പലവിധം. മഹാരാഷ്ട്രയിലെ മഹാനാടകം അപ്രതീക്ഷിത ട്വിസ്റ്റോ സസ്പെന്‍സോ ഇല്ലെങ്കില്‍ ക്ലൈമാക്സില്‍ ചിരിക്കുക ഫഡ്നാവിസും ബിജെപിയുമായിരിക്കും. കര്‍ണാടകത്തിലും മധ്യപ്രദേശിലും വിജയിപ്പിച്ച അതേ ഓപ്പറേഷന്‍ താമരയുടെ 2022 വേര്‍ഷനാണ് മഹാരാഷ്ട്രയില്‍ നടമാടുന്നത്. മനു കുര്യന്‍, അജ്മല്‍ മൂന്നിയൂര്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്
Mark as Played
അശ്വത്ഥാമാവ് വെറും ഒരു ആനയെന്ന് ശിവശങ്കര്‍. എച്ച്.ആര്‍.ഡി.എസില്‍ ജോലിക്ക് കയറിയ സ്വപ്ന അതോടെ ഇടവേളയ്ക്ക് ശേഷം മൗനം ഭഞ്ജിച്ചു. വിഷയംകിട്ടാന്‍ കാത്തിരുന്ന പ്രതിപക്ഷം തൃക്കാക്കര കടന്ന ആത്മവിശ്വാസത്തില്‍ വീണുകിട്ടിയ അവസരം മുതലാക്കാന്‍ തുനിഞ്ഞിറങ്ങി. പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങിയ ഇ.പിയുടെ വാക്കുകള്‍ സെല്‍ഫ് ഗോളായി. കറുപ്പിനോടും കലിപ്പായി. പോലീസ് കറുപ്പ് തേടി അലഞ്ഞു. ഒടുവില്‍ വിലക്കില്ലാത്ത കാര്യം മൂന്നാം നാള്‍ മുഖ്യമന്ത്രി പറഞ്ഞു. ഇ...
Mark as Played
ഓരോ മഴക്കാലമെത്തുമ്പോഴും മലയോരത്തുള്ളവരുടെ മനസിലെത്തുന്ന ഒരു ചോദ്യമുണ്ട് ചുഴലിക്കാറ്റിനെയും സുനാമിയെയും പ്രവചിക്കുന്ന പോലെ ഉരുള്‍പൊട്ടലുകളെ പ്രവചിക്കാനാകുമോ. മഴ മരണപ്പെയ്ത്ത് പെയ്യുമ്പോള്‍ പൊട്ടിച്ചിതറിവരും മുമ്പേ മലകളെ തടുക്കാനാകുമോ. മലവെള്ളപ്പാച്ചിലില്‍ ശ്വാസംമുട്ടി മരിക്കുന്നതിന് തൊട്ടുമുമ്പെങ്കിലും പ്രാണനും കൊണ്ട് ഓടാനാകുമോ ഓരോ മലനാട്ടിലുള്ളവരുടെയും ഉള്ളില്‍ ഈയൊരു ചോദ്യമുണ്ട്.
Mark as Played

Popular Podcasts

    I’m Jay Shetty host of On Purpose the worlds #1 Mental Health podcast and I’m so grateful you found us. I started this podcast 5 years ago to invite you into conversations and workshops that are designed to help make you happier, healthier and more healed. I believe that when you (yes you) feel seen, heard and understood you’re able to deal with relationship struggles, work challenges and life’s ups and downs with more ease and grace. I interview experts, celebrities, thought leaders and athletes so that we can grow our mindset, build better habits and uncover a side of them we’ve never seen before. New episodes every Monday and Friday. Your support means the world to me and I don’t take it for granted — click the follow button and leave a review to help us spread the love with On Purpose. I can’t wait for you to listen to your first or 500th episode!

    Stuff You Should Know

    If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.

    The Joe Rogan Experience

    The official podcast of comedian Joe Rogan.

    True Crime Tonight

    If you eat, sleep, and breathe true crime, TRUE CRIME TONIGHT is serving up your nightly fix. Five nights a week, KT STUDIOS & iHEART RADIO invite listeners to pull up a seat for an unfiltered look at the biggest cases making headlines, celebrity scandals, and the trials everyone is watching. With a mix of expert analysis, hot takes, and listener call-ins, TRUE CRIME TONIGHT goes beyond the headlines to uncover the twists, turns, and unanswered questions that keep us all obsessed—because, at TRUE CRIME TONIGHT, there’s a seat for everyone. Whether breaking down crime scene forensics, scrutinizing serial killers, or debating the most binge-worthy true crime docs, True Crime Tonight is the fresh, fast-paced, and slightly addictive home for true crime lovers.

    The Clay Travis and Buck Sexton Show

    The Clay Travis and Buck Sexton Show. Clay Travis and Buck Sexton tackle the biggest stories in news, politics and current events with intelligence and humor. From the border crisis, to the madness of cancel culture and far-left missteps, Clay and Buck guide listeners through the latest headlines and hot topics with fun and entertaining conversations and opinions.

Advertise With Us
Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2025 iHeartMedia, Inc.