Bull's Eye

Bull's Eye

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html

Episodes

May 21, 2024 4 mins

ജനറേഷൻ സെഡ് ഉച്ചാരണം ജൻസീ. സൂമേഴ്സ് എന്നും വിളിപ്പേരുണ്ട്. 1997നും 2012നും ഇടയിൽ ജനിച്ചവരാണ്. സ്മാർട്ട് ഫോണിൽ കളിച്ച് സോഷ്യൽമീഡിയയിൽ കുളിച്ചു വളർന്നവർ. ഇവർക്ക് സിനിമയ്ക്ക് ടിക്കറ്റ് കിട്ടിയില്ലേലും ഡിപ്രഷനാണു പോൽ. യഥാർഥത്തിൽ ‘ഫീലിങ് ലോ’ മാത്രമാണെന്നു മന:ശാസ്ത്രികൾ പറയുന്നു. വെറും വൈക്ലബ്യം.

കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ  ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ... 
Let's listen to the business special podcast of P Ki...

Mark as Played

സിംഗപ്പൂർ രാജ്യത്തിന്റെ വലിപ്പം ഏതാണ്ട് ചെന്നൈ നഗരത്തിന്റെയത്ര. പക്ഷേ 59 വർഷത്തെ ചരിത്രത്തിൽ ഇതുവരെ 3 പ്രധാനമന്ത്രിമാർ മാത്രം. നാലാമന്റെ സ്ഥാനാരോഹണമാണ് ഈയാഴ്ച. പ്രധാനമന്ത്രി സ്ഥാനമേറ്റശേഷം ഇലക്‌ഷൻ പ്രഖ്യാപിക്കും. ആദ്യം പ്രധാനമന്ത്രി പിന്നെ ഇലക്‌ഷൻ. അതെങ്ങനാ..? അതങ്ങനാ...!!

Let's listen to the business special podcast of P Kishore, Senior Correspondent for Malayalam Manorama.

Mark as Played

അമേരിക്കയിൽ 1965 ൽ തുടങ്ങിയ ഒരു തരം കളിയാണ് പിക്കിൾബോൾ. ടെന്നീസ്, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ ഇവയെല്ലാം ചേർന്നതാണ് ഈ കളി. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... 

Mark as Played

കാലത്തേ എണീറ്റാൽ ആരോ ‘ഇൻവെസ്റ്റ്മെന്റ് സ്കീമിൽ’ കാശിറക്കി പൊട്ടിയ കഥ ഒരെണ്ണമെങ്കിലും കേൾക്കാത്ത ദിവസമില്ല. വൻ ലാഭം കിട്ടുന്ന സ്കീമും പറഞ്ഞ് ആരെങ്കിലും വന്നാൽ ഓടേണ്ട സ്ഥിതിയാണ്.  വിവരവും വിദ്യാഭ്യാസവുമുള്ളർ പോലും ‘നിക്ഷേപം’ നടത്തി പാളീസാവുന്നതെന്തുകൊണ്ട്? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... 

Mark as Played

പേന, പുസ്തകം പരഹസ്തം ഗതംഗതം എന്നാണ് പ്രമാണം. അന്യന്റെ കയ്യിലായാൽ പോക്ക് തന്നെ. നൊബേൽ സമ്മാനിത കൊളംബിയൻ നോവലിസ്റ്റ് ഗബ്രിയേൽ ഗാർസിയ മാർക്കേസ് അവസാന നോവൽ എഴുതി തൃപ്തി വരാതെ കയ്യെഴുത്തുപ്രതി നശിപ്പിക്കണമെന്ന് രണ്ടാൺമക്കളോടും പറഞ്ഞേൽപ്പിച്ചതാണ് ഡിമെൻഷ്യ രോഗത്തിൽ ഓർമകൾ മറയും മുമ്പേ. മാർക്കേസ് മരിച്ച് 10 വർഷം കഴിഞ്ഞപ്പോൾ അതു വെളിച്ചംകണ്ടു. മക്കളായാലും പരഹസ്തം ഗതംഗതം! കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ...

Mark as Played

മുംബൈയിലെ ശതകോടീശ്വരന്റെ 27 നിലയുള്ള കണ്ണാടി കൊട്ടാരത്തിൽ അന്നു രാത്രി വലിയ വിരുന്ന് നടക്കുകയാണ്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ വമ്പൻ അതിഥികളുടെ പെരളി. ഉച്ചയായപ്പോഴേക്ക് കണ്ടാൽ ഫാഷൻ മോഡലുകളെപ്പോലുള്ള കുറേ യുവതികൾ വൻകിട ബ്രാൻഡുകളുടെ വസ്ത്രങ്ങളടങ്ങിയ കവറുകളും തൂക്കിപ്പിടിച്ച് അകത്തേക്ക് കയറിപ്പോയി. മൊട്ടവെയിലത്ത് എന്താവാം അവരുടെ ആഗമനോദ്ദേശ്യം? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

P Kis...

Mark as Played

എന്തൊക്കെ പറഞ്ഞാലും നമ്മൾ ഇന്ത്യാക്കാരുടെ സമ്പാദ്യത്തിന്റെ ഡാം ഷട്ടറുകൾ പൊക്കുന്നതും പണം പതഞ്ഞൊഴുകുന്നതും ഇപ്പോഴും കല്യാണങ്ങളിലാണ്. അതുവരെ ബലംപിടിച്ചു സമ്പാദിച്ചതെല്ലാം ചേർത്തൊരു മാമാങ്കമാണ് സാധാരണക്കാരുടെ കല്യാണങ്ങളിൽ പോലും. അംബാനിയുടെ കല്യാണമാവുമ്പോൾ പുളിങ്കുരു പോലെ എണ്ണിക്കൊടുക്കുന്നത് ആയിരം കോടി കവിയും! അതു മുഴുവൻ സാധാരണക്കാരുടെ പോക്കറ്റുകളിലേക്ക് ചാലുകളായി ഒഴുകിയെത്തുകയും ചെയ്യും. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി ക...

Mark as Played

വെറും മുന്നൂറ്റി ചില്വാനം രൂപയ്ക്ക് 4 നേരം ഭക്ഷണം, പിന്നെ ചോദിക്കുമ്പോഴൊക്കെ ചായയും ബിസ്ക്കറ്റും– അതു സാധിക്കണമെങ്കിൽ സിനിമാ സെറ്റിൽ കയറിപ്പറ്റണം. സെറ്റിലെ ഭക്ഷണത്തിന് കേറ്ററിങ്‌കാർക്ക് ആളൊന്നുക്ക് പ്രതിദിന റേറ്റ് അതാണ്. ബ്രേക്ക്ഫാസ്റ്റും, മീനോ ഇറച്ചിയോ ഉൾപ്പടെ ഊണും വൈകിട്ട് ചായപലാരവും ഡിന്നറും കിട്ടും. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

There is no other job as 'labour intensi...

Mark as Played

ഫൈവ് സ്റ്റാർ മുറിയെടുത്ത് ലേശം ജലപാനം നടത്തി വെറുതെയങ്ങിരിക്കുകയാണ് ഒരു ചങ്ങായി. ഇതു സൈദ്ധാന്തിക ചുമ്മാതിരിപ്പാണ്. ഇറ്റാലിയൻ വേദാന്തമാണത്രെ–ഡോൾസെ ഫാർ നിയന്തെ. ചുമ്മാതിരിക്കുന്നതിന്റെ രസം എന്നാണ് അർഥം. ഈറ്റ് പ്രേ ലവ് എന്ന ഹോളിവുഡ് സിനിമയിൽ വന്ന ശേഷമാണ് ഈ വാക്ക് ട്രെൻഡിങ് ആയത്. അമേരിക്കൻ എഴുത്തുകാരി എലിസബെത്ത് ഗിൽബർട്ട് ഇറ്റലിയിലും ഇന്ത്യയിലും ഇന്തൊനീഷ്യയിലും പോയ യാത്രാനുഭവങ്ങളുടെ കൃതിയാകുന്നു ഈറ്റ് പ്രേ ലവ്. കൂടുതൽ കേൾക്കാം മനോരമ ഒാ...

Mark as Played

ലേറ്റസ്റ്റ് തലമുറയെ ജെൻ ആൽഫാ എന്നാണു വിളിക്കുന്നത്. ജനിച്ചു വീണതേ ഇന്റർനെറ്റിലും കളിച്ചുവളർന്നതേ സ്മാർട്ട് ഫോണിലും. സൈബർ ലോകത്താണു ജീവിതം. തെക്കോട്ട് പോകാൻ പറഞ്ഞാൽ വടക്കോട്ടേ പോകൂ... പക്ഷേ ഇവരുടെ കാലത്തേക്കാണ് എഐ എന്ന നിർമ്മിത ബുദ്ധിയുടെ അപ്ളൈഡ് രൂപമായ ജനറേറ്റീവ് എഐ വന്നു വീഴുന്നത്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

Bulls eye podcast discussing about Generative A.I. P Kishore,...

Mark as Played

ഇക്കൊല്ലം ബിസിനസിന് എങ്ങനെയുണ്ടാവും? ഇതൊരു സർവത്ര ഇലക്‌ഷൻ വർഷമാണ്. ഭൂഗോളമാകെയുള്ള മനുഷേമ്മാരിൽ പാതിയും വോട്ട് ചെയ്യാൻ പോവുകയാണത്രെ. 40 രാജ്യങ്ങളിൽ ഇലക്‌ഷനാണ് 2024ൽ. ലോക ജി‍ഡിപിയുടെ പാതി വരും. അക്കൂട്ടത്തിൽ ഇന്ത്യയും അമേരിക്കയും ബ്രിട്ടനുമുണ്ട്.
കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...
Listen to business boom podcast of P Kishore, Senior Correspondent for Malayalam Manoram...

Mark as Played

ഫണ്ടിംഗ് ചോദിച്ചു വരുന്ന സ്റ്റാർട്ടപ് കൊച്ചൻമാരെ വിലയിരുത്താൻ ആറ് ടികളുണ്ടെന്നാണ് പരിണത പ്രജ്ഞരായ (പച്ച മലയാളത്തിൽ– പയറ്റി തെളിഞ്ഞ) വിസിമാർ അഥവാ വെഞ്ച്വർ കാപിറ്റലിസ്റ്റുകൾ പറയുന്നത്. അവരുടെ നോട്ടത്തിൽ ആറ് ടികളുണ്ടത്രെ. അതെല്ലാം ഒ‍ത്തു വന്നാൽ മാത്രമേ കാപിറ്റൽ ഇറക്കൂ. എല്ലാം ഒത്തു വരണേ എന്നു സകല ദൈവങ്ങളേയും വിളിച്ച് നേർന്നശേഷം സ്റ്റാർട്ടപ് പിള്ളാര് ഇവരുടെ മുന്നിൽ ‘പിച്ചിങ്’ നടത്തുമ്പോഴാണ് ഇതൊക്കെ നോക്കുന്നത്. എന്തോന്നാ ഈ ടീകൾ? കേൾക്ക...

Mark as Played

നട്ടാൽ കുരുക്കാത്ത ഐഡിയകളുമായി വിദേശത്തു നിന്നു വന്നങ്ങിറങ്ങി അതെല്ലാം നടപ്പാക്കാൻ നോക്കരുത്. കമ്പനിയിൽ നിലവിലുള്ള സംസ്കാരവും രീതികളും അനുസരിച്ചേ മുന്നോട്ടു പോകാവൂ. മാറ്റങ്ങൾ പതുക്കെ ആയിക്കോട്ട്, എടുപിടീന്ന് വേണ്ട. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... 

Listen to business boom podcast of P Kishore, Senior Correspondent for Malayalam Manorama in Manorama Online Podcast...

Mark as Played

അഹമ്മദാബാദിൽ കൂടി ഒ‍ഴുകുന്ന സബർമതി നദിയുടെ ഇരു കരയിലും 5.5 കി.മീ ദൂരത്തിൽ 850 കോടി ചെലവിൽ മനോഹരമായ റിവർ ഫ്രണ്ട് പണിതിട്ടുണ്ട്. ഓസ്ട്രേലിയയിലെ മെൽബണിൽ യാരാ നദിയുടെ കര പണ്ട് തുകൽ ഊറയ്ക്കിടുന്ന നാറിയ സ്ഥലമായിരുന്നു. ടാനറി. എന്നേ അതു സർവ ടൂറിസ്റ്റുകളും കാണാനെത്തുന്ന റിവർ വോക്ക് ആക്കി മാറ്റി.
നമുക്കുമില്ലേ സകല പട്ടണങ്ങളിലും കായലും നദിയും പുഴയും മറ്റും? നികുഞ്ജങ്ങൾക്ക് നമുക്കെന്നാ കുറവ്? ജനീവ–സൂറിക്ക് ലേക്ക് പോലല്ലേ കൊച്ചീക്കായലും ആക്...

Mark as Played

വലിയ മുതൽമുടക്ക് ഇല്ലാതെ ഏത് ബിസിനസ് ‘സേഫായി’ തുടങ്ങാൻ പറ്റും? ഗൾഫിൽ നിന്നു തിരിച്ചെത്തി വെറുതേയിരിക്കുന്ന ദമ്പതികളുടെ ചോദ്യമാണ്. ബേക്കറി എന്നു പറയുന്നതാണു ഭേദം. കേക്കും ബിസ്ക്കറ്റും കട്‌ലറ്റും ബജിയും കൂൾഡ്രിംഗ്സും വിറ്റാലും മതിയല്ലോ. പക്ഷേ ‘താമസംവിനാ’ അവർ ബിസിനസ് തുടങ്ങിയത് പെറ്റ് ഷോപ്പ്. 
കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...

P Kishore, Senior Correspondent for Malayalam Manorama,...

Mark as Played

സ്ഥാപകനെ തന്നെ കമ്പനി ബോർഡിലെ ബാക്കിയെല്ലാവരും കൂടി പുറത്താക്കുക! ഇമ്മാതിരി ‘കൂ’ അമേരിക്കയിലേ നടക്കൂ. ‘നാലീസം’ പുറത്തു നിന്ന സിഇഒ സാം ആൾട്ട്മാനെ അഞ്ചാം ദിവസം തിരികെ നിയമിച്ചു. പക്ഷേ, അതോടെ ലോകമാകെ സർവ കമ്പനികളും സ്വന്തം ബോർഡിലെ അംഗങ്ങളിലേക്കു ചൂഴ്ന്നു നോക്കുകയാണ്. കുഴിത്തുരുമ്പുകൾ ഇവിടെയുമുണ്ടോ? മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...

OpenAI CEO Sam Altman's firing and reinstatem...

Mark as Played

ടീം വർക്കിനെക്കുറിച്ച് പലതരം ഗവേഷണങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് സ്കൂൾ നടത്തിയ ഗവേഷണം അനുസരിച്ച് ടീമിലാണു സർവതും കുടികൊള്ളുന്നത്. അതിൽ തന്നെ ടീം അംഗങ്ങൾക്ക് പരസ്പരമുള്ള മാനസിക ഐക്യവും ആശയങ്ങളെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും പ്രധാനമാണ്. അവർ ജോലി ചെയ്യുന്നതു തന്നെ ടീമിന്റെ വിജയത്തിനു വേണ്ടിയാണ്. കമ്പനി പോലും പിന്നേ വരുന്നുള്ളു. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോ...

Mark as Played

സ്വന്തം ബിസിനസ് സ്ഥാപനത്തിനൊരു പേരു വേണം. മകളുടെ പേര് ഇട്ടാലോ? വിദ്യ വയേഴ്സ്. വിദ്യയുടെ പേരിലുള്ള ഇലക്ട്രിക് വയർ എന്തോ ചൊട്ടുവിദ്യയാണെന്നേ മലയാളികൾ പോലും കരുതൂ. ചിലർ കേരളത്തിന്റെ പേരിലാക്കും. കൈരളി സ്വിച്ചസ്. വേറെ ചിലർ വീട്ടുപേരിലാക്കും–കൂഞ്ചാട്ടിക്കുളത്തിൽ പൈപ്സ്. ഇവരുടെ വയറും സ്വിച്ചും പൈപ്പും ‘നമ്മ ഊരിൽ’ ഉണ്ടാക്കുന്നതാണെന്ന ധാരണ പരത്തുന്നതുകൊണ്ടു തന്നെ നാട്ടുകാർക്കു പോലും വിശ്വാസമില്ല. ഊരിനു പുറത്തേക്കു വളരാനും പറ്റില്ല. പഴയ പ്ര...

Mark as Played

ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുമ്പോഴും കുറെ വിഭവങ്ങൾ ‘ബെസ്റ്റ് സെല്ലർ’ എന്നു കാണിക്കും. ക‍ഞ്ഞിയും ബെസ്റ്റ് സെല്ലറാണ്. ഈ വാക്ക് ഉണ്ടായിട്ടു നൂറ്റാണ്ടിലേറെയായി. പുസ്തകങ്ങൾക്കാണ് ബെസ്റ്റ് സെല്ലർ ലേബൽ ആദ്യം വന്നത്. ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ ആയാൽ സ്വർഗം കിട്ടിയ പോലാണ്. ലക്ഷക്കണക്കിനു കോപ്പികളാണു വിൽക്കുക, കോടികളാണ് ബാങ്കിൽ വീഴുക. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...
Unveiling ...

Mark as Played

മിക്ക ബാങ്കുകളിലും പഴയ പോലെ ഓഫിസറും ക്ലാർക്കുമല്ല, എല്ലാം എക്സിക്യൂട്ടീവുകൾ. ബാങ്കുകളുടെ ഡിസൈൻ തന്നെ മാറ്റി. ടെല്ലർക്ക് ഇരിക്കാൻ അഴിയിട്ട കൂടും, ടോക്കണും. ആ കൂട്ടിൽ നിന്നു കാശ് വാങ്ങാനും കൊടുക്കാനും ദ്വാരവുമൊന്നുമില്ല. കാശിന്റെ കൊടുക്കൽ വാങ്ങൽ ഇവിടെ ഇല്ല എന്നു വ്യംഗ്യം.കാഷ്‌ലെസ് ഇക്കോണമി അഥവാ കറൻസി നോ‍ട്ടുകൾ ഇല്ലാത്ത സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രയാണം നടത്തുന്നെന്നാണ് ബഡായി എങ്കിലും കാശിന്റെ സർക്കുലേഷന് ഇപ്പോഴും കുറവൊന്നുമില്ല. മനോരമ ഓ...

Mark as Played

Popular Podcasts

    Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations.

    Stuff You Should Know

    If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.

    The Nikki Glaser Podcast

    Every week comedian and infamous roaster Nikki Glaser provides a fun, fast-paced, and brutally honest look into current pop-culture and her own personal life.

    White Devil

    Shootings are not unusual in Belize. Shootings of cops are. When a wealthy woman – part of one of the most powerful families in Belize – is found on a pier late at night, next to a body, it becomes the country’s biggest news story in a generation. New episodes every Monday!

    Start Here

    A straightforward look at the day's top news in 20 minutes. Powered by ABC News. Hosted by Brad Mielke.

Advertise With Us
Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2024 iHeartMedia, Inc.