Spiritual

Spiritual

ആത്മീയ ശബ്ദയാത്ര കേൾക്കൂ മനോരമ പോഡ്കാസ്റ്റിലൂടെ. Let's listen to Spiritual on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html

Episodes

August 9, 2025 2 mins

ഹനുമാൻ സാധിച്ചുവന്നതിനെപ്പറ്റി പറഞ്ഞുമതിയാകുന്നില്ല ശ്രീരാമചന്ദ്രന്. ഇനിയും സമുദ്രലംഘനം സാധ്യമാകുമോ എന്നു സന്ദേഹിക്കുകയും ചെയ്യുന്നു അദ്ദേഹം. ആർക്കും തോൽപിക്കാനാകാത്ത സൈന്യമാണു തനിക്കൊപ്പമുള്ളതെന്ന് ആത്മവിശ്വാസം പങ്കിടുകയാണ് സുഗ്രീവൻ. സമുദ്രത്തെ അമ്പുകൊണ്ട് ശോഷിപ്പിക്കുകയോ സേതുവിനെ ബന്ധിക്കുകയോ ചെയ്ത് മറുകരയെത്താൻ മാർഗം കാട്ടണമെന്നാണ് സുഗ്രീവന്റെ അപേക്ഷ. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

Dive into the epic story where Sri Ra...

Mark as Played

സഹോദരൻ വിഭീഷണന്റെ വാക്കുകളാണ് ഹനുമാനോടുള്ള രാവണന്റെ കോപത്തിൽ അൽപമെങ്കിലും അയവു വരുത്തിയത്.
വാനരർക്കു ശൗര്യാസ്പദമായിട്ടുള്ളത് വാലാണ്. അതിനാൽ ഇവന്റെ വാലിൽ വസ്ത്രം ചുറ്റി തീകൊളുത്തിയ ശേഷം ‘രാത്രിയിൽ വന്ന കള്ളൻ’ എന്നു വാദ്യഘോഷങ്ങളോടെ വിളംബരം ചെയ്ത് എല്ലായിടത്തും കൊണ്ടുനടക്കാനാണ് രാജകൽപന.ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

The heroic tale of Hanuman in ancient Indian mythology, his confrontation with Ravana, and the ...

Mark as Played

ചാത്തന്റെ യജമാനൻ പരബ്രഹ്മത്തെ ഉപാസിക്കുന്നയാളായിരുന്നു. മണിക്കൂറുകളോളം അദ്ദേഹം പരബ്രഹ്മ ഉപാസന നടത്തി. ചാത്തന് ഇതു കൗതുകവും ആശ്ചര്യവുമായിരുന്നു. ഒരിക്കൽ അദ്ദേഹം ബ്രാഹ്മണനരികിലെത്തി ‘ ഈ പരബ്രഹ്മത്തെ കണ്ടാൽ എങ്ങനെയിരിക്കും?’ എന്നു ചോദിച്ചത്രേ. ബ്രാഹ്മണന് അൽപം കുസൃതി തോന്നി. പരബ്രഹ്മത്തെ കണ്ടാൽ മാടൻപോത്തിനെപ്പോലെയിരിക്കുമെന്നായിരുന്നു അദ്ദേഹം ചാത്തനോട് മറുപടി പറഞ്ഞത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വ...

Mark as Played

രാജധാനിയിലെ ഉദ്യാനം പൊടിച്ചാൽ രാജാവിനരികിൽ എത്താൻ അവസരമാകുമെന്ന് ഹനുമാൻ വിചാരിക്കുന്നു. സകലതും തച്ചുടയ്ക്കുന്നതിന്റെ ബഹളവും ഇരുട്ടിൽ നിന്നുള്ള ഘോരശബ്ദങ്ങളും രാക്ഷസസ്ത്രീകളെ വിഭ്രാന്തരാക്കുന്നു. ഇരുമ്പുലക്ക കൊണ്ട് എല്ലാം തച്ചുതകർക്കുന്നവനെപ്പറ്റി കേട്ട് രാക്ഷസരാജൻ ക്രോധവിവശനാകുന്നു. അനേകായിരം രാക്ഷസപ്പടയുടെയും അഞ്ചു സൈന്യാധിപന്മാരുടെയും മരണവൃത്താന്തമാണ് പിന്നീടു കേൾക്കുന്നത്. സുകൃതം നശിച്ചല്ലോ എന്ന് ഭീതി കലർന്ന പ്രതികരണമാണ് രാജാവിൽന...

Mark as Played

ലങ്കാനഗരിയിലെ ഹർമ്യങ്ങൾ തോറും സീതാദേവിയെ തിരയുന്ന ഹനുമാനെ സഹായിക്കാൻ പിതാവായ പവനൻ എത്തുന്നു. പൂക്കളുടെ സുഗന്ധത്താൽ ആകർഷിച്ച് ശിംശപാവൃക്ഷച്ചുവട്ടിലേക്കാണ് ആനയിക്കുന്നത്. അവിടെ ദേവിയെ കണ്ടെത്തി സമീപത്തെ വൃക്ഷത്തിൽ ഒളിച്ചിരിക്കുകയാണ് ഹനുമാൻ. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

Join Hanuman on his thrilling journey through the majestic city of Lanka, as he confronts Lankalakshmi and meets Goddess Sita. The story navigates through ...

Mark as Played

ദേവകളുടെ അനുഗ്രഹത്താൽ ഹനുമാനു ലഭിച്ച ബലവീര്യവേഗങ്ങൾ വർണിക്കാൻ ഈ പ്രപഞ്ചത്തിൽ ആർക്കാണു കഴിയുക?!ബ്രഹ്മാണ്ഡം കുലുങ്ങുന്ന സിംഹനാദത്തോടെയാണ് ഹനുമാൻ എഴുന്നേൽക്കുന്നത്. വാമനമൂർത്തിയെപ്പോലെ വളർന്ന് പർവതാകാരനായി നിന്ന്  ഹനുമാൻ പറയുന്നത് സമുദ്രലംഘനം ചെയ്ത് ലങ്കാപുരത്തെ ഭസ്മമാക്കി രാവണനെ കുലത്തോടെ ഒടുക്കി ദേവിയെയും കൊണ്ട് വരുമെന്നാണ്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

Dive into Hanuman's epic journey from the Ramayana, where he fa...

Mark as Played

ത്രേതായുഗത്തിൽ ദശരഥപുത്രനായ ഭഗവാൻ ഭൂമിയിൽ അവതരിക്കുമെന്നും അക്കാലത്ത് ഭഗവൽക്കാര്യാർഥം എത്തുന്ന വാനരന്മാരെ സഹായിക്കുമ്പോൾ സമ്പാതിക്കു പുതിയ ചിറകുകൾ മുളയ്ക്കുമെന്നും മുനി പറഞ്ഞിട്ടുണ്ട്. സീതയെക്കൊണ്ടുപോയ ദിക്കു കാട്ടിക്കൊടുക്കുന്നതോടെ അതു യാഥാർഥ്യമാകുന്ന മുഹൂർത്തം എത്തുകയായി. രാമഭക്തന്മാരായ നിങ്ങൾക്ക് സാഗരം കടക്കാൻ പ്രയാസമുണ്ടാകില്ലെന്ന വാക്കുകളോടെ, പുത്തൻ ചിറകുകളുമായി സമ്പാതി പറന്നകലുന്നു. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

Th...

Mark as Played

ജീവിതത്തെ പല രീതിയിൽ വ്യാഖ്യാനിക്കാം. എന്താണു ജീവിതത്തിന്റെ യഥാർഥ അർഥം... ആർക്കറിയാം..ജീവിതം വലിയ ഒരു സമസ്യ തന്നെ. പല കാലങ്ങളിൽ പല ആത്മീയാചാര്യൻമാർ ജീവിതത്തിന്റെ ലക്ഷ്യത്തെപ്പറ്റിയും അർഥത്തെപ്പറ്റിയുമൊക്കെ വലിയ പഠനങ്ങൾ നടത്തി. അവരുടെ ചിന്തകൾ ആത്മീയമായ തേടലുകളെ ഉണർത്തി. ആത്മാന്വേഷികളുടെ പ്രിയപ്പെട്ട ഒരു ചിന്താധാരയാണ് സ്റ്റോയിസിസം. പ്രതിസന്ധികളുടെ തിരകൾ ആകസ്മികമായി ആഞ്ഞടിക്കുന്ന ജീവിതസമുദ്രത്തിൽ ശക്തിമത്തായ ഒരു കപ്പലിലെന്നവണ്ണം യാത്ര...

Mark as Played

കാട്ടിൽ, പൈദാഹത്താൽ വലഞ്ഞ് അലയുമ്പോൾ കാണപ്പെടുന്ന ഗഹ്വരത്തിലേക്ക് ആദ്യമിറങ്ങുന്നത് ഹനുമാനാണ്. പിന്നാലെ മറ്റു കപിവരരും. കണ്ണുകാണാത്ത ഇരുട്ടിലൂടെ കൈപിടിച്ച് ഏറെനേരം, ഏറെ ദൂരം. ചെന്നെത്തുന്നത് ശുദ്ധജലം നിറഞ്ഞ കുളങ്ങളും ഫലവൃക്ഷങ്ങളും സുന്ദരമന്ദിരങ്ങളും അമൃതിനു തുല്യമായ തേൻ ചേർന്ന പാനീയവും വസ്ത്രരത്നങ്ങളും ഒക്കെയുള്ള ഒരു ദിവ്യസ്ഥലത്ത്. മനുഷ്യർ ഉപേക്ഷിച്ചതെന്നു തോന്നിപ്പിക്കുന്നിടത്ത് ധ്യാനനിമഗ്നയായി തേജോമയിയായ ഒരു യോഗിനിയെ കാണാകുന്നു. ഇ...

Mark as Played

ജാനകി ജീവനോടെയുണ്ടോ എന്നുപോലും നിശ്ചയമില്ലല്ലോ എന്ന് ലക്ഷ്മണനോടു സങ്കടം പറയുകയാണ് ജ്യേഷ്ഠൻ. മനസ്സുപൊള്ളി അവൾ എവിടെയായിരിക്കും ജീവിച്ചിരിപ്പുണ്ടാവുക? എവിടെയായാലും അറിഞ്ഞാലുടൻ അവിടെയെത്തി കൂട്ടിക്കൊണ്ടുവരും ഞാൻ. സുഗ്രീവന്റെ പക്ഷത്തുനിന്ന് സന്ദേശമേതും എത്താത്തിലും ഖിന്നനാണ് രാമൻ. ചെയ്തുകൊടുത്ത ഉപകാരങ്ങളെല്ലാം അയാൾ മറന്നുവോ?. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

Explore pivotal events in Kishkindha Kandam: Sugriva's coronation, Ram...

Mark as Played

പുത്രി, ഭഗിനി, സഹോദരഭാര്യ, പുത്രകളത്രം, മാതാവ് എന്നിവർ തമ്മിൽ ഭേദമില്ല. അവരെ പരിഗ്രഹിക്കുന്നവൻ പാപികളിലും പാപിയാണ്.ഭഗവൽവാക്യങ്ങളുടെ പൊരുളറിയാനുള്ള മനസ്സുണ്ട് ബാലിക്ക്. ഭഗവാന്റെ തലോടലേറ്റ് സ്വർലോകം പൂകുമ്പോൾ ബാലിയുടെ പ്രാർഥന തന്റെ പുത്രൻ അംഗദനെ കരുതണമെന്നും ഭഗവാനൊപ്പം കൂട്ടണമെന്നുമാണ്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

Explore the profound journey to equanimity through philosophical reflection as Sree Rama's divine justice tr...

Mark as Played

ഉറൂക്കിലെ ലുഗൽബാൻഡ രാജാവിന്റെയും നിൻസുൻ എന്ന ദേവതയുടെയും മകനായിരുന്നു ഗിൽഗമേഷ് രാജകുമാരൻ. മനുഷ്യനും ദേവനും കൂടിച്ചേർന്ന മഹാശക്തൻ.അതീവ സുന്ദരനായ ഗിൽഗമേഷ് കരുത്തുറ്റ ശരീരത്തിനും ഉടമയായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

The Epic of Gilgamesh is a foundational ancient work detailing the adventures and transformation of King Gilgamesh of Uruk and his companion Enkidu, exploring themes of friendship, adve...

Mark as Played

രാവണനെ കുലത്തോടെ ഇല്ലാതാക്കി ദേവിയെ വീണ്ടെടുക്കാമെന്ന് സുഗ്രീവന്റെ പ്രതിജ്ഞ.അഗ്നിസാക്ഷിയായി സഖ്യം. സീതയെ അപഹരിച്ചുകൊണ്ടുപോകുന്നത് താൻ നേരിൽ കണ്ട വിവരം സുഗ്രീവൻ ധരിപ്പിക്കുന്നു. ദേവി ഉത്തരീയത്തിൽ പൊതിഞ്ഞ് താഴേക്കിട്ട ആഭരണങ്ങൾ സുഗ്രീവൻ കാട്ടിക്കൊടുക്കുമ്പോൾ പ്രാകൃതന്മാരെപ്പോലെയാണ് ശ്രീരാമദേവൻ വിലപിക്കുന്നത്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

Discover the pivotal alliance between Rama and Sugriva, initiated by Hanuman, on Rishy...

Mark as Played

അങ്ങയെക്കാണുവോളം മരണം സംഭവിക്കാതിരിക്കാൻ ദേവി അനുഗ്രഹിച്ചിട്ടുണ്ട് എന്നതുവരെ സംഭവഗതികൾ ജടായു വിശദീകരിക്കുന്നു. ഭഗവാന്റെ തലോടലേറ്റ് ആ ഭക്തൻ പ്രാണൻ വെടിയുന്നു. ഭക്തവാത്സല്യത്താൽ കണ്ണീർ നിയന്ത്രിക്കാനാകുന്നില്ല രാമന്. ഭഗവൽക്കരങ്ങളാൽ സംസ്കാരശുശ്രൂഷയും ഉദകക്രിയയും! പക്ഷിശ്രേഷ്ഠന്റെ ജന്മം എത്ര ധന്യമാണ്!! ദിക്കുകളൊക്കെയും തേജസ്സ് വ്യാപിച്ച് സൂര്യനെപ്പോലെ ശോഭിച്ചാണ് ജടായു സ്വർലോകം പൂകുന്നത്.. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

Explor...

Mark as Played

രാമശരമേറ്റ പൊന്മാൻ രാക്ഷസരൂപിയായിത്തീരുന്നു. ശ്രീരാമന്റെ ശബ്ദത്തിലാണു വിലാപം. ലോകവാസികൾക്കാർക്കും ജയിക്കാനാവില്ല രാമനെ എന്നറിയില്ലേ? അദ്ദേഹത്തിൽനിന്ന് ഇങ്ങനെയൊരാർത്തനാദം ഉയരില്ലെന്നതു സ്പഷ്ടമല്ലേ? ഭർത്താവിന്റെ വിലാപം കേട്ടു പരിഭ്രമിക്കുന്ന സീതാദേവിക്കു പക്ഷേ, ലക്ഷ്മണന്റെ ഈ ന്യായങ്ങളൊന്നും വിശ്വസിക്കാൻ വയ്യ. ചെവിരണ്ടും പൊത്തിപ്പോകുന്നത്ര നികൃഷ്ടമായ ആരോപണങ്ങളാണ് ലക്ഷ്മണനു കേൾക്കേണ്ടിവരുന്നത്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

...

Mark as Played

സോദരിക്കു വന്നുഭവിച്ച വൈരൂപ്യത്തിനു കാരണം തേടുന്ന രാവണന്, മൂന്നേമുക്കാൽ നാഴികകൊണ്ട് ഖരനും ദൂഷണനും ത്രിശിരസ്സും പതിനാലായിരം രാക്ഷസപ്പടയും ഇല്ലാതായ കഥയാണ് കേൾക്കേണ്ടിവരുന്നത്. അവനെ ഞാൻ അന്തകനു നൽകുമെന്നാണ് രാവണപ്രതിജ്ഞ.ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

Explore Ravana's complex reaction to his sister's disfigurement, his unique philosophy on attaining liberation through hatred for Rama, and Maricha's pivotal role in the impendi...

Mark as Played

ഏതെങ്കിലും ഒരു മത അധികാരത്തിന്റെ കീഴിൽ നിലനിൽക്കുന്ന ഒരു സംസ്കാരം അല്ല ഭാരതത്തിന്റെത്. അപ്പോൾ ഈ ഭാരതീയ സംസ്കാരം എന്താണ്? അതിൽ എവിടെയാണ് ദൈവത്തിന് സ്ഥാനം? ഈ സംസ്കാരത്തിന്റെ ലക്ഷ്യം എന്താണ്? അല്ലെങ്കിൽ, അങ്ങനെ എന്തെങ്കിലും ലക്ഷ്യം ഉണ്ടോ? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ

Bharatiya culture uniquely champions spiritual freedom and diverse paths, focusing on liberation (mukti) as the ultimate goal rather than a singular God or rigid...

Mark as Played

രാമാശ്രമത്തിൽ കടന്ന് അവൾ സ്വയം പരിചയപ്പെടുത്തുകയാണ്. രാക്ഷസേശ്വരനായ രാവണന്റെ ഭഗിനിയാണു ഞാൻ. പേര് ശൂർപ്പണഖ. യഥേഷ്ടം രൂപം മാറാൻ കഴിവുള്ളവൾ സുന്ദരീവേഷത്തിലാണ് രാമചന്ദ്രാദികളുടെ മുന്നിലെത്തിയിരിക്കുന്നത്. ആശ്രമത്തിൽ കാണപ്പെടുന്നവർ ആരെന്നറിയാനുള്ള ആഗ്രഹം അവൾ മറച്ചുവയ്ക്കുന്നില്ല. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

Shurpanakha's revenge sets the stage for a major conflict in the Ramayana. This article summarizes the key events of S...

Mark as Played

യാത്രപറഞ്ഞു നീങ്ങുമ്പോൾ പർവതാകാരനായ പക്ഷിയെക്കണ്ട് ഇവൻ മുനിഭക്ഷകനെന്നു കരുതുന്നു രാമൻ. വില്ലു തരൂ എന്ന് അനുജനോടു പറയുന്നതുകേട്ട് ഭയചകിതനായിപ്പോകുന്ന പക്ഷിശ്രേഷ്ഠൻ  വേഗം താനാരെന്നു വെളിപ്പെടുത്തുന്നു. ‘‘അങ്ങയുടെ പിതാവിന്റെ മിത്രമായ ജടായുവാണ് ഞാൻ. വധ്യനല്ല, അങ്ങയുടെ ഭക്തനാണ്.’’ സ്നേഹത്തോടെ ആശ്ലേഷിച്ച് ദേവൻ പറയുന്നത് തന്റെ സമീപത്തെവിടെയെങ്കിലും വസിക്കണമെന്നാണ്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ

The ...

Mark as Played

ഘോരരാക്ഷസനായ വിരാധനെയാണ് അവിടെ ആദ്യം നേരിടേണ്ടിവരുന്നത്. മരങ്ങൾ കുലുക്കിയാണു വരവ്. തോളിലെ കുന്തത്തിൽ ഭക്ഷണത്തിനുള്ള കടുവ, സിംഹം, കാട്ടുപോത്ത്, പന്നി മുതലായവ. എട്ടുദിക്കും പൊട്ടുന്ന മട്ടിൽ ശബ്ദം.ജീവൻ വേണമെങ്കിൽ ആയുധങ്ങൾക്കൊപ്പം ഈ അംഗനാരത്നത്തെയും ഇവിടെയുപേക്ഷിച്ച് രക്ഷപ്പെട്ടുകൊള്ളാനാണ് ആജ്ഞ. സീതയ്ക്കുനേരെ പായുന്നവന്റെ കൈകളും പിന്നീടു കാലുകളും അറുത്തിട്ടും അടങ്ങുന്നില്ലെങ്കിൽ പിന്നെ തല വേർപെടുത്താതെ എന്തു മാർഗം? ഇവിടെ സംസാരിക്കുന്നത...

Mark as Played

Popular Podcasts

    If you've ever wanted to know about champagne, satanism, the Stonewall Uprising, chaos theory, LSD, El Nino, true crime and Rosa Parks, then look no further. Josh and Chuck have you covered.

    Dateline NBC

    Current and classic episodes, featuring compelling true-crime mysteries, powerful documentaries and in-depth investigations. Special Summer Offer: Exclusively on Apple Podcasts, try our Dateline Premium subscription completely free for one month! With Dateline Premium, you get every episode ad-free plus exclusive bonus content.

    On Purpose with Jay Shetty

    I’m Jay Shetty host of On Purpose the worlds #1 Mental Health podcast and I’m so grateful you found us. I started this podcast 5 years ago to invite you into conversations and workshops that are designed to help make you happier, healthier and more healed. I believe that when you (yes you) feel seen, heard and understood you’re able to deal with relationship struggles, work challenges and life’s ups and downs with more ease and grace. I interview experts, celebrities, thought leaders and athletes so that we can grow our mindset, build better habits and uncover a side of them we’ve never seen before. New episodes every Monday and Friday. Your support means the world to me and I don’t take it for granted — click the follow button and leave a review to help us spread the love with On Purpose. I can’t wait for you to listen to your first or 500th episode!

    24/7 News: The Latest

    The latest news in 4 minutes updated every hour, every day.

    The Bobby Bones Show

    Listen to 'The Bobby Bones Show' by downloading the daily full replay.

Advertise With Us
Music, radio and podcasts, all free. Listen online or download the iHeart App.

Connect

© 2025 iHeartMedia, Inc.